"ഭീതിയില്ലാതെ മുന്നേറാം; അതിജീവിക്കാം കോവിഡിനെ"; എസ്.കെ.എസ്.എസ്.എഫ് അബുദാബി വടകര ഏരിയ പ്രഭാഷണം സംഘടിപ്പിച്ചു
അബുദാബി: പ്രപഞ്ചനാഥനായ അള്ളാഹുവിൽ ഭരമേൽപ്പിക്കുന്നതിലൂടെ അഥവാ തവക്കുലാക്കുന്നതിലൂടെ ഏത് പ്രതിസന്ധികളേയും തരണം ചെയ്യാൻ വിശ്വാസിക്ക് കഴിയുമെന്നുംഒരു വിശ്വാസിക്ക് ഈ ലോകത്ത് എന്തെങ്കിലും പ്രയാസങ്ങൾ നേരിടുമ്പോൾ ഹറാമായ മാർഗ്ഗങ്ങളിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നത് ഏകനായ നാഥനിൽ ഭരമേൽപ്പിക്കാനുള്ള കരുത്ത് ഇല്ലാതെയാകുമ്പോഴാണെന്നും ഉസ്താദ് ആസിഫ് ദാരിമി പുളിക്കൽ അഭിപ്രായപ്പെട്ടു.
എസ്.കെ.എസ്.എസ്.എഫ് അബുദാബി വടകര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച "തവക്കുൽ: പ്രതിസന്ധിയിൽ വിശ്വാസിയുടെ കരുത്ത്"എന്ന
സൂം കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഉസ്താദ് കുഞ്ഞബ്ദുള്ള ദാരിമിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി എസ്കെഎസ്എസ്എഫ് അബുദാബി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അബ്ദുൽ സലാം റഹ്മാനി ജീലാനി ഉൽഘാടനം ചെയ്തു. ഏരിയ സീനിയർ വൈസ് പ്രസിഡണ്ട് അസ്മർ കോട്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. എസ്കെഎസ്എസ്എഫ് അബുദാബി സ്റ്റേറ്റ് ജനറൽ സെക്രട്ടറി അഡ്വ: ഷറഫുദ്ദീൻ, വൈസ് പ്രസിഡണ്ട് ഷാഫി വെട്ടിക്കാട്ടിരി, കെഎംസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ബാസിത്ത് കായക്കണ്ടി,
എസ്കെഎസ്എസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി പി ഇബ്രാഹിം പാറന്നൂർ, മുഹമ്മദ് മാടോത്ത്, ട്രൈനർമാരായ ജാഫർ മണിമല, ജാഫർ ഫാറൂഖി വേളം, അഷ്റഫ് നജാത്ത്, നവാസ് കടമേരി, ഷമീർ തോടന്നൂർ, ഷറഫുദ്ദീൻ കടമേരി ,ഷൗക്കത്ത് ദാരിമി ആശംസകൾ നേർന്നു. ഏരിയ ജനറൽ സെക്രട്ടറിഷബിനാസ് കുനിങ്ങാട് സ്വാഗതവും ട്രഷറർ ഹംസ വേളം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."