HOME
DETAILS
MAL
ഹജ്ജ്: സാങ്കേതിക പഠന ക്ലാസ് രണ്ടാംഘട്ടം നാളെ മുതല്‍
backup
April 12 2019 | 06:04 AM
കാസര്‍കോട്: ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നവര്‍ക്കുള്ള രണ്ടാംഘട്ട സാങ്കേതിക ക്ലാസുകള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നാളെ മുതല്‍ 20 വരെ നടക്കും. ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ചവരും വെയിറ്റിങ് ലിസ്റ്റില്‍ 2000 വരെ ക്രമനമ്പറുകളിലുള്‍പ്പെട്ടവരും അതാത് ഏരിയകളിലെ ക്ലാസുകളില്‍ സംബന്ധിക്കണം.
മഞ്ചേശ്വരം മണ്ഡലം, കാസര്‍കോട് മണ്ഡലത്തിലെ മൊഗ്രാലിന് വടക്ക് പ്രദേശം വരെയുള്ള ഹാജിമാര്‍ക്ക് നാളെ രാവിലെ 8.30ന് ഉപ്പള മരിക്ക പ്ലാസ ഓഡിറ്റോറിയത്തിലും കാഞ്ഞങ്ങാട് മണ്ഡലം, ഉദുമ മണ്ഡലത്തിലെ ബേക്കലിന് തെക്ക് ഭാഗം വരെയുള്ള ഹാജിമാര്‍ക്ക് 14ന് രാവിലെ 8.30ന് കാഞ്ഞങ്ങാട് പുതിയകോട്ട മഖാം പരിസരത്തുള്ള മദ്‌റസയിലും കാസര്‍കോട് മണ്ഡലം, ഉദുമ മണ്ഡലത്തിലെ ബേക്കലിന് വടക്ക് ഭാഗത്തുള്ള ഹാജിമാര്‍ക്ക് 18ന് രാവിലെ 8.30ന് ചെര്‍ക്കള ഇന്ദിരാ നഗര്‍ ഖുതുബ് ഓഡിറ്റോറിയം, തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നീലേശ്വരം നഗരസഭയിലെ ഒഴികെയുള്ള ഹാജിമാര്‍ക്കുള്ള ക്ലാസ് 20ന് രാവിലെ 8.30ന് തൃക്കരിപ്പൂര്‍ ഇളമ്പച്ചി ഓഡിറ്റോറിയത്തിലും നടക്കും.
ഹാജിമാര്‍ക്കുള്ള ഹജ്ജ് ഗൈഡ് ക്ലാസില്‍ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി അതാത് മണ്ഡലങ്ങളിലെ ഹജ്ജ് ട്രെയിനര്‍മാരുമായോ മാസ്റ്റര്‍ ട്രെയിനര്‍ എന്‍.പിണ്ടണ്ടണ്ട സൈനുദ്ദീന്‍ (9446640644), ജിണ്ടണ്ടണ്ടല്ലണ്ടണ്ടണ്ടാ ട്രെയിനര്‍ എന്‍.കെ അമാനുല്ലാഹു(9446111188) യുമായോ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."