കൂടുതല്‍ ഭൂമി ഏറ്റെടുക്കണം: കെ.എസ്.ടി.പി
ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡില്‍ കുന്നിടിച്ചില്‍ പ്രശ്നം പരിഹരിക്കാന്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഇടപെടണല് വേണമെന്ന് കെ.എസ്.ടി.പി അധികൃതര്‍. റോഡ് വീതികൂട്ടാനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ പാര്‍ശ്വഭിത്തി കെട്ടാന്‍ കുന്നുകള്‍ ഉള്ള ഭാഗങ്ങളില്‍ കൂടുതല്‍ ഏറ്റെടുക്കേണ്ടതായിരുന്നു. ഇത് സാധ്യമായില്ല. അതിനാല്‍ കുന്നിടിയുന്നതിനോട് ചേര്‍ന്നുള്ള പ്രദേശത്തെ സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.എസ്.ടി.പി കണ്‍സല്‍ട്ടന്റ് ശശികുമാര്‍ പറഞ്ഞു. ഇപ്പോള്‍ ഇടിഞ്ഞ ഭാഗങ്ങളില്‍ റോഡ് സംരക്ഷണ ഭിത്തി കെട്ടണമെങ്കില്‍ കോടികള്‍ വേണ്ടിവരും. ഇതും എത്രത്തോളം ഫലപ്രദമാണെന്ന കാര്യത്തില്‍ ഉറപ്പില്ല. സോയില്‍ നെയിലിങ് എന്ന പേരില്‍ കുന്നിടിയുന്ന ഭാഗത്ത് ഇരുമ്പ് പൈപ്പ് ശാസ്ത്രീയമായ രീതിയില്‍ അടിച്ചുകയറ്റി കുന്നിടിച്ചില്‍ ഭീഷണി തടയാനുള്ള ആലോചനയും കെ.എസ്.ടി.പി നടത്തുന്നുണ്ട്. ഇത്തരത്തില്‍ പൈപ്പ് കയറ്റി സിമന്റ് ഉപയോഗിച്ച് ബലപ്പെടുത്തിയാല്‍ ഒരു പരിധിവരെ കുന്നിടിയല്‍ തടയാനാകുമെന്ന് ശശികുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."