ജ്യൂസ് കടകളില്‍ പരിശോധന: സ്വന്തമായി ഐസ് ഉല്പാദിപ്പിച്ച് ഉപയോഗിക്കണമെന്ന് നിര്‍ദേശം
തലശ്ശേരി: കടുത്ത വരള്‍ച്ചയില്‍ രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടുന്നതിനാല്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള ശീതള പാനീയ കടകളില്‍ ഭക്ഷ്യസുരക്ഷാവിഭാഗം നിരീക്ഷണം ശക്തമാക്കി. ഇതേതുടര്‍ന്ന് ശീതള പാനീയ കടകളില്‍ സ്വന്തമായി ഐസ് ഉല്പാദിപ്പിക്കണമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കട ഉടമകള്‍ക്ക് നിര്‍ദേശം നല്കി.
നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി ഇരുപതോളം ശീതളപാനീയ കടകളിലാണ് സുരക്ഷാവിഭാഗം പരിശോധന നടത്തിയത്. ശുചിത്വമില്ലാത്ത കട ഉടമകള്‍ക്ക് നോട്ടിസ് നല്‍കുകയും അമ്പതിനായിരം രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഫുഡ് സേഫ്റ്റി ലൈസന്‍സ് ഉള്ള ഐസ് വില്പന ശാലകളില്‍ നിന്നു മാത്രമേ ഐസ് വാങ്ങാവൂ എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഡെങ്കിപ്പനിയും മറ്റു പകര്‍ച്ചവ്യാധികളും പടരാനുള്ള സാധ്യത കണക്കിലെടുത്താണ് ജ്യൂസ് കടകളില്‍ പരിശോധന നടത്തുന്നത്. വില്പന ശാലകളില്‍ സ്വന്തമായി ഫ്രിഡ്ജ്, ഫ്രീസര്‍ എന്നിവ നിര്‍ബന്ധമാക്കാനും നിര്‍ദ്ദേശമുണ്ട്. ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായ അജിത്ത്കുമാര്‍, അനൂപ്കുമാര്‍, ധനശ്രീ, സോണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."