ഹൈക്കോടതി ഉത്തരവ് അമ്പലക്കണ്ടി പട്ടയമേള മാറ്റി
കണ്ണൂര്‍: ഇരിട്ടി താലൂക്കില്‍ അമ്പലക്കണ്ടി പ്രദേശത്ത് 261 കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിന് 15ന് നടത്താന്‍ തീരുമാനിച്ച പട്ടയ മേള മാറ്റി. ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതുപ്രകാരമാണ് മേള താത്ക്കാലികമായി തടഞ്ഞിരിക്കുന്നത്.
പട്ടയ മേള നടത്തുന്നത് ഇപ്പോള്‍ ഉചിതമായിരിക്കില്ലെന്നും അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചതായി റവന്യൂവകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കോടതിയലക്ഷ്യ കേസുകള്‍ തീര്‍പ്പാക്കാനുള്ള സത്വര നടപടികള്‍ സ്വികരിക്കാന്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദേശം നല്‍കി. ഇത്തരം സാഹചര്യം ഉണ്ടാകാന്‍ ഇടയായത് സംബന്ധിച്ച് അന്വേഷിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 261 കുടിയേറ്റ കര്‍ഷകര്‍ക്കും തടസങ്ങള്‍ നീക്കി എത്രയും വേഗം പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രിയുടെ ഓഫിസില്‍ നിന്ന് അറിയിച്ചു.ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."