HOME
DETAILS
MAL
സുസ്ഥിര വികസനസെമിനാര്‍ മേയ് ഒന്നിന്
backup
April 26 2017 | 23:04 PM
ധര്‍മടം:നിയമസഭാ മണ്ഡലം വിഷന്‍ 2025ന്റെ ഭാഗമായുള്ള സെമിനാര്‍ മെയ് ഒന്നിന് രാവിലെ ഒമ്പതു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
എ.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ മുന്‍ എം.എല്‍.എ കെ.കെ നാരായണന് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ്, കലക്ടര്‍ മിര്‍ മുഹമ്മദലി എന്നിവര്‍ പങ്കെടുക്കും.
ആമുഖാവതരണം കില ഡയറക്ടര്‍ ഡോ. പി.പി ബാലനും ധര്‍മടം സുസ്ഥിര വികസനത്തിലേക്ക് വിഷയാവതരണം
ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി ഗോവിന്ദനും നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."