HOME
DETAILS
MAL
ലീഗ് സാമുദായിക രാഷ്ട്രീയം ഉപേക്ഷിക്കണം: പി. ജയരാജന്
backup
July 14 2018 | 06:07 AM
കണ്ണൂര്‍: മുസ്ലിംലീഗ് ജില്ലാ നേതാവ് ഫെയ്സ്ബുക്കിലൂടെ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ലീഗ് ആദ്യം സ്വന്തം പാര്‍ട്ടിയുടെ പേര് ഉപേക്ഷിക്കണമെന്ന് ജയരാജന്റെ മറുപടി. നാനാവിശ്വാസികളെ ഒരേപോലെ പരിഗണിക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്.
എന്നാല്‍ സാമുദായിക രാഷ്ട്രീയമാണ് തുടക്കംമുതല്‍ എസ്.ഡി.പി.ഐയെ പോലെ ലീഗിന്റെയും കൈമുതല്‍. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മുസ്ലിം ഐക്യമെന്ന ബാനറിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ അണിനിരത്താന്‍ ശ്രമിച്ചത് ലീഗ് നേതൃത്വമല്ലെന്ന് പറയാന്‍ ലീഗ് നേതാക്കളെ വെല്ലുവിളിക്കുന്നു.
ഭരണം കിട്ടുമ്പോള്‍ എന്‍.ഡി.എഫ് ഉള്‍പ്പടെയുള്ള എല്ലാ തീവ്രവാദ ശക്തികളെയും സഹായിച്ച പാരമ്പര്യമാണ് ലീഗിനുള്ളതെന്നും ജയരാജന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."