HOME
DETAILS
MAL
ജിസാന്‍ എയര്‍പോര്‍ട്ടിന് നേരെ വീണ്ടും യമന്‍ ആക്രമണം
backup
April 26 2017 | 23:04 PM
ജിദ്ദ: സഊദി അതിര്‍ത്തി പ്രവിശ്യയായ ജിസാനിലെ എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി വീണ്ടും വിമതരുടെ മിസൈല്‍ ആക്രമണം. കഴിഞ്ഞ ദിവസം വൈകുന്നേരം ആറു മണിയോടെ ആയിരുന്നു സംഭവം.
എന്നാല്‍ സഊദി വ്യോമ പ്രതിരോധ സേന മിസൈല്‍ ലോഞ്ചറും പ്രതിരോധ ഉപകരണങ്ങളും ഉപയോഗിച്ച് മിസൈല്‍ തകര്‍ത്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ആക്രമണത്തില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതു രണ്ടാം തവണയാണ് ജിസാന്‍ എയര്‍പോര്‍ട്ടിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണമുണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."