HOME
DETAILS
MAL
സ്വത്ത് തട്ടിപ്പ്: പൊലിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
backup
July 14 2018 | 06:07 AM
തളിപ്പറമ്പ്: തൃച്ഛംബരത്തെ റിട്ട. ഡെപ്യൂട്ടി സഹകരണ രജിസ്ട്രാര്‍ പി. ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസില്‍ തളിപ്പറമ്പിലെ മുന്‍ തഹസില്‍ദാരെയും അന്നത്തെ വില്ലേജ് ഓഫിസറെയും ജ്യാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പ്രതിചേര്‍ത്തിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പൊലിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ തളിപ്പറമ്പ് തഹസില്‍ദാരും മുന്‍ എ.ഡി.മ്മും ആയ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അസ്ലം, മുന്‍ തളിപ്പറമ്പ് വില്ലേജ് ഓഫിസര്‍ കെ.വി അബ്ദുല്‍റഷീദ് എന്നിവരെയാണ് വ്യാജരേഖകള്‍ നിര്‍മിക്കാന്‍ സഹായിച്ച കുറ്റത്തിന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചമുമ്പ് പ്രതി ചേര്‍ത്തത്. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം പയ്യന്നൂര്‍ എസ്.എച്ച്.ഒ കെ. വിനോദ്കുമാറാണ് ഇവരെ പ്രതിചേര്‍ത്ത് പയ്യന്നൂര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."