HOME
DETAILS
MAL
പോളിങ്ങിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ പോള്‍ മാനേജര്‍ ആപ്പ്
backup
April 12 2019 | 06:04 AM
കാസര്‍കോട്:തെരഞ്ഞെടുപ്പില്‍ പോളിങ്ങ് ഉദ്യോഗസ്ഥരെ സഹായിക്കാന്‍ വികസിപ്പിച്ച പോള്‍ മാനേജര്‍ ആപ്പ് ശ്രദ്ധേയമാവുന്നു. നാഷനല്‍ ഇന്‍ഫര്‍മേറ്റിക് സെന്റര്‍ പുറത്തിറക്കിയ ഈ ആപ്ലിക്കേഷന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ അനുമതി ലഭിച്ചിട്ടുണ്ട്. പോള്‍ മാനേജര്‍ ആപ്പ് കൈകാര്യം ചെയ്യാന്‍ റിട്ടേണിങ് ഓഫിസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന വെബ് പോര്‍ട്ടലും ഉണ്ട്. പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തതിനുശേഷം മൊബൈല്‍ നമ്പറും ഒ.ടി.പിയും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് ആപ് ഉപയോഗിച്ച് തുടങ്ങാം. ഇതിനായി ഉദ്യോഗസ്ഥര്‍ അവരുടെ ഫോണ്‍നമ്പര്‍ ശരിയായി അപ്‌ലോഡ് ചെയ്‌തെന്ന് ഉറപ്പു വരുത്തണം.
പോളിങ് സുഗമമായി നടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും ആപ്പിലൂടെ സാധിക്കും. പോളിങ് ഉദ്യോഗസ്ഥര്‍ പോളിങ് സ്റ്റേഷനിലേക്ക് പുറപ്പെട്ടോ ഇല്ലയോ, പുറപ്പെട്ടെങ്കില്‍ അവര്‍ എവിടെ എത്തി, മോക്‌പോള്‍ തുടങ്ങിയോ, രാവിലെ ഏഴിന് പോളിങ് തുടങ്ങിയോ തുടങ്ങിയ കാര്യങ്ങള്‍ ഈ ആപ്പിലൂടെ അറിയാം. ക്യൂവില്‍ ഉള്ള ആള്‍ക്കാരുടെ എണ്ണം, ഓരോ മണിക്കൂറിലുമുള്ള പോളിങ് ശതമാനം, അവസാനത്തെ പോളിങ്, പോളിങ് അവസാനിച്ചോ തുടങ്ങിയ കാര്യങ്ങളും ആപ്പിലൂടെ അറിയാന്‍ സാധിക്കും.
അപ്രതീക്ഷിത സംഭവങ്ങള്‍, ഇ.വി.എം തകരാര്‍, ക്രമസമാധാനം, പോളിങ് തടസപ്പെടുക തുടങ്ങിയ കാര്യങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനുള്ള സംവിധാനവും പോള്‍ മാനേജറില്‍ ഉണ്ട്. പോള്‍ മാനേജര്‍ ഉപയോഗിക്കാന്‍ അതാത് സെക്ടറല്‍ ഓഫിസര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും.
പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഏതെങ്കിലും കാരണവശാല്‍ ആപ് ഉയോഗിക്കാന്‍ കഴിയാതെ വന്നാല്‍ ബന്ധപ്പെട്ട സെക്ടറല്‍ ഓഫിസര്‍മാര്‍ക്ക് വിവരങ്ങള്‍ കൈമാറണം. സെക്ടറല്‍ ഓഫിസര്‍ക്ക് ഈ വിവരങ്ങള്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയും. ഇതിലൂടെ തങ്ങള്‍ക്ക് കീഴിലുള്ള എല്ലാ ബൂത്തിലെയും വിവരങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."