HOME
DETAILS

കാനംവയലിലും ആറളം ഫാമിലും കാട്ടാനയിറങ്ങി

  
backup
July 14 2018 | 06:07 AM

%e0%b4%95%e0%b4%be%e0%b4%a8%e0%b4%82%e0%b4%b5%e0%b4%af%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%86%e0%b4%b1%e0%b4%b3%e0%b4%82-%e0%b4%ab%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82


പുളിങ്ങോം/ഇരിട്ടി: കാനംവയലിലും ആറളം ഫാമിലും കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചു. കാനംവയലില്‍ ഇടക്കോളനിയിലെ താഴെതുരുത്തില്‍ തോമസ്, ജോസ് എന്നിവരുടെയും പൂഴിക്ക നട ജോസിന്റെയും കൃഷിയിടത്തിലാണ് വ്യാഴാഴ്ച രാത്രി കാട്ടാനകള്‍ നാശം വിതച്ചത്. കര്‍ണാടക വനത്തില്‍നിന്ന് വൈദ്യുതി വേലി പൊളിച്ച് കൂട്ടത്തോടെ കൃഷിയിടത്തിലിറങ്ങിയ കാട്ടാനകള്‍ തെങ്ങുകളും കമുകുകളും പിഴുതെറിഞ്ഞ് കാമ്പ് തിന്നു. വാഴകള്‍, റബര്‍, കുരുമുളക് വള്ളികള്‍ കൈതകള്‍ എന്നിവയും നശിപ്പിച്ചിട്ടുണ്ട്. നിരവധി തെങ്ങുകളുടെ തൊലിയും ഇവ കുത്തിക്കളഞ്ഞിട്ടുണ്ട്.
ആറളം ഫാമില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ബ്ലോക്ക് ഒന്നില്‍ ഇരുപതോളം കായ്ഫലമുള്ള തെങ്ങുകള്‍ നശിപ്പിച്ചു. ഫാം സെക്യൂരിറ്റി ഓഫിസറുടെ നേതൃത്വത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഉള്ളതിനാല്‍ ആളപായം ഉണ്ടായില്ല. ആദിവാസി പുനരധിവാസ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലുള്‍പ്പെടെ വിളയാടുമ്പോഴും കാട്ടാനയാക്രമണത്തെ പ്രതിരോധിക്കുന്നതിന് വനപാലകര്‍ മുന്നോട്ടു വരുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഫാം കൃഷിതോട്ടങ്ങളില്‍ എത്തിയ കാട്ടാനകള്‍ നൂറോളം തെങ്ങുകളും ഫലവൃക്ഷ തൈകളും വ്യാപകമായി നശിപ്പിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പൂരത്തിനിടെ സംഘര്‍ഷത്തിന് ആസൂത്രിത ശ്രമം; എന്തിനും തയ്യാറായി ആര്‍.എസ്.എസ് സംഘമെത്തി' ഗുരുതര വെളിപെടുത്തലുമായി വി.എസ്.സുനില്‍ കുമാര്‍

International
  •  2 months ago
No Image

ലബനാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഇന്നലെ മാത്രം കൊന്നൊടുക്കിയത് 88 പേരെ, മരണം 700 കടന്നു

International
  •  2 months ago
No Image

കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ടി.പി രാമകൃഷ്ണന്‍; അന്‍വറിനെ തളക്കാന്‍ വഴികള്‍ തേടി സി.പി.എം 

Kerala
  •  2 months ago
No Image

ഉക്രൈന് 800 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്

International
  •  2 months ago
No Image

ആണവാക്രമണ ഭീഷണിയുമായി പുടിന്‍ ; നിരുത്തരവാദപരമെന്ന് യൂറോപ്യന്‍ യൂനിയന്‍

International
  •  2 months ago
No Image

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്നിടത്തു നിന്നായി 65 ലക്ഷം കവര്‍ന്നു, സി.സി.ടി.വി കറുത്ത പെയിന്റടിച്ച് മറച്ചു

Kerala
  •  2 months ago
No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  2 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  2 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  2 months ago