HOME
DETAILS

കടമ്പഴിപ്പുറം പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം

  
backup
April 12 2019 | 06:04 AM

%e0%b4%95%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4

ശ്രീകൃഷ്ണപുരം : ഗുണമേന്മാ നയത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ വിവിധ പരിഷ്‌കാരങ്ങളുടെ അടിസ്ഥാനത്തില്‍ കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തിന് ഐ.എസ്.ഒ 9001-2015 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ഓഫീസ് സംവിധാനം ജനസൗഹൃദമാക്കല്‍, പൗരാവകാശ രേഖ പ്രകാരം സേവനങ്ങള്‍ നല്‍കല്‍, നികുതി പിരിവ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ കാര്യക്ഷമത, മികച്ച ഫ്രണ്ട് ഓഫീസ് സംവിധാനം, രേഖകളും പ്രമാണങ്ങളും എളുപ്പത്തില്‍ ലഭ്യമാകും വിധമുള്ള റെക്കോഡ് മുറി സജ്ജീകരണം എന്നിവയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള എം.എസ് ടി.ക്യു സെര്‍വീസ്സ് എന്ന സര്‍ട്ടിഫിക്കേഷന്‍ സംഘം പരിശോധനക്ക് വിധേയമാക്കിയത്. ഗ്രാമപഞ്ചായത്ത് ഓഫീസിലെ അടിസ്ഥാന സൗകര്യങ്ങള്‍, കുടിവെള്ളം, വായനാമൂല, ടെലിവിഷന്‍ മ്യൂസിക് സിസ്റ്റം, സേവന ബോര്‍ഡുകള്‍ തുടങ്ങിയവ ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളാണ്. ജനന മരണ വിവാഹ സാക്ഷ്യപത്രങ്ങള്‍, ഉടമസ്ഥാവകാശ താമസ സര്‍ട്ടിഫിക്കറ്റുകള്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ എന്നിവ ഓണ്‍ ലൈന്‍ സംവിധാനത്തിലൂടെ ലഭ്യമാകുന്നത്, നികുതികള്‍ ഇ പേമെന്റ് സംവിധാനത്തിലൂടെ അടക്കാനുള്ള സൗകര്യം തുടങ്ങിയവ ജനങ്ങള്‍ക്ക് എറെ ഉപകാരപ്പെടുന്നുണ്ട് .
പഞ്ചായത്ത് എടുക്കുന്ന തീരുമാനങ്ങള്‍ സകര്‍മ സോഫ്റ്റ് വെയര്‍ വഴി ജനങ്ങള്‍ക്ക് എളുപ്പത്തില്‍ അറിയാനും കഴിയും. 2017-18, 2018-19 സാമ്പത്തിക വര്‍ഷങ്ങളില്‍ 100 ശതമാനം നികുതി വിഭവ സമാഹരണം എന്ന ലക്ഷ്യം കൈവരിക്കാനും കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തിന് കഴിഞ്ഞു. ചരിത്രത്തിലാദ്യമായി 201819 സാമ്പത്തിക വര്‍ഷം ലഭിച്ച 5,46,98,733 രൂപ പൂര്‍ണമായും ചെലവഴിച്ച് പദ്ധതി നിര്‍വ്വഹണത്തിലും 100 ശതമാനമെന്ന വിജയ ലക്ഷ്യത്തിലെത്താന്‍ ഗ്രാമ പഞ്ചായത്തിന് കഴിഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പു മേഖലയില്‍ 2018 19 സാമ്പത്തിക വര്‍ഷം 4 കോടിയോളം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രീകൃഷ്ണപുരം ബ്ലോക്കില്‍ ഈ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കടമ്പഴിപ്പുറം പഞ്ചായത്തിനായി. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 613 കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ ലഭ്യമാക്കി ജില്ലയില്‍ മുന്‍പന്തിയിലെത്താനും ഗ്രാമ പഞ്ചായത്തിന് കഴിഞ്ഞു.
എം.എല്‍. എ ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മിച്ചിട്ടുള്ള ആധുനിക രീതിയിലുള്ള വാതകശ്മശാനത്തിന് കളക്ടറുടെ അന്തിമ പ്രവര്‍ത്തനാനുമതി ലഭിച്ചു കഴിഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഇതിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യാനാണ് ഭരണസമിതി തീരുമാനിച്ചിട്ടുള്ളത്.
സെക്രട്ടറി സാബു ജോര്‍ജിന്റെ അനുഭവ സമ്പത്തും, അസി.സെക്രട്ടറി ശിവശങ്കരന്‍ ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാരുടെ അശ്രാന്ത പരിശ്രമവും ഭരണസമിതി അംഗങ്ങളുടെ കൂട്ടായ്മയും ആസൂത്രണ സമിതി അംഗങ്ങളുടെ അകമഴിഞ്ഞ പിന്തുണയും കുടുംബശ്രീ, മറ്റ് ഘടക സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവരുടെ ആത്മാര്‍ത്ഥമായ സഹകരണവും കക്ഷിരാഷ്ട്രീയത്തിനതീതമായി ഗ്രാമവാസികളില്‍ നിന്നുള്ള പിന്തുണയുമാണ് ഗ്രാമപഞ്ചായത്തിന് ഈ നേട്ടങ്ങള്‍ ലഭിക്കാന്‍ സഹായകമായ തെന്ന് പ്രസിഡന്റ് കെ അംബുജാക്ഷി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago