കുടിവെള്ളം മലിനം: സീങ്കര നിവാസികള്‍ പകര്‍ച്ചവ്യാധി ഭീതിയില്‍
അഗളി: നൂറോളം കുടുംബങ്ങള്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പൈപ്പ് വെള്ളം മാലിന്യമാകുന്നതായി പരാതി. പാക്കുളം സീങ്കര നിവാസികളള്‍ക്ക് പഞ്ചായത്ത് വക വിതരണം ചെയ്യുന്ന കുടിവെള്ളമാണ് അശുദ്ധമായിരിക്കുന്നത്. മാസങ്ങളായി രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്ന മലിന ജലമാണ് ഇവിടുത്തുകാര്‍ ഉപയോഗിക്കുന്നത്.ഇത് മൂലം ഗുരുതരമായ പകര്‍ച്ചാ ഭീഷണിയിലാണ് സീങ്കരയും പരിസര പ്രദേശവും. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അഗളി പഞ്ചായത്ത് നടപ്പിലാക്കിയ സമഗ്ര കുടിവെള്ള പദ്ധതി പ്രകാരം ഭവാനിപ്പുഴയില്‍ നിര്‍മിച്ച കിണറില്‍ നിന്ന് വെള്ളം മോട്ടോര്‍ ഉപയോഗിച്ച് മലമുകളില്‍ സ്ഥാപിച്ചിട്ടുള്ള ടാങ്കിലേക്ക് എത്തിച്ച് വിതരണം ചെയ്യുന്നത്.എന്നാല്‍ പുഴയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ രുചിയൊ നിറമൊ അല്ല പൈപ്പ് വെള്ളത്തിനുള്ളത്. പുഴ വെള്ളത്തേക്കാള്‍ രൂക്ഷ ഗന്ധവും നിറ വ്യത്യാസവുമാണ് പൈപ്പ് വെള്ളത്തിനുള്ളത്.
ഈ മാറ്റത്തിന് പ്രധാന കാരണമായി നാട്ടുകാര്‍ ചൂണ്ടികാണിക്കുന്നത് വര്‍ഷങ്ങളായി മൂടി കിടക്കുന്ന കിണറും ടാങ്കുമാണ്. നിര്‍മാണ ശേഷം ഒരിക്കല്‍ പോലും കിണറൊ ടാങ്കൊ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. പരാതി പറയുമ്പോള്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ വന്ന് ബ്ലീച്ചിംഗ് പൗഡര്‍ വിതറി പോകുന്നതാണ് ഏക പ്രവര്‍ത്തി. കൂടാതെ പാക്കുളം ജംഗഷനിലെ മാലിന്യങ്ങള്‍ ഒഴുക്കി വിടുന്ന പ്രധാന ഓവുചാല്‍ വന്ന് പുഴയില്‍ ചേരുന്നതും കിണറിനടുത്താണ്.കിണറിന്റെ വായ് ഭാഗം മൂടിയിട്ടുണ്ടെങ്കിലും പൈപ്പിട്ട ദ്വാരങ്ങള്‍ വലുതായതിനാല്‍ ഇഴ ജന്തുക്കള്‍ ചാടി മാലിന്യമാകാനും സാധ്യതയുണ്ട്.
വേനല്‍ കടുക്കുകയും കുടി വെള്ളം മുട്ടുകയും ചെയ്തതോടെ വലിയ കുടങ്ങളേന്തി ഭവാനി പുഴയിലേക്ക് കുന്നിറങ്ങി കയറേണ്ട ഗതികേടിലാണവര്‍. പുഴ വെള്ളം മാലിന്യ മുക്തമല്ലെങ്കിലും ദുര്‍ഗന്ധമില്ലായെന്ന ആശ്വാസിക്കുകയാണ്. മഞ്ഞപ്പിത്തം, ടൈഫോയ്ഡ് പോലോത്ത മാരക ജല ജന്യരോഗികളും ദിനം പ്രതി പ്രദേശത്ത് വര്‍ധിച്ച് കൊണ്ടിരിക്കുന്നതിന്റെ ലക്ഷണങ്ങളും കണ്ട് തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."