ഡിജിറ്റലാകാന്‍ കണ്ണൂര്‍; സെമിനാറില്‍ ഉയര്‍ന്നത് ക്രിയാത്മക നിര്‍ദേശങ്ങള്‍
കണ്ണൂര്‍: ഭരണ നിര്‍വഹണത്തില്‍ വിവര സാങ്കേതികവിദ്യയുടെ സാധ്യതകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്ത് ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി സെമിനാര്‍. സംസ്ഥാന കരട് ഐ.ടി നയവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഈ മേഖലയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും വിദഗ്ധരെയും പങ്കെടുപ്പിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സെമിനാറാണ് ഇ-ഗവേണന്‍സ് അടക്കമുള്ള മേഖലകളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തത്. 2020ഓടെ സംസ്ഥാനത്തെ വിവരസാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഡിജിറ്റല്‍ സമൂഹമായി മാറ്റിയെടുക്കുയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഐ.ടി നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള പല സര്‍ക്കാര്‍ സേവനങ്ങളും ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാണെങ്കിലും ജനങ്ങള്‍ ഇതേക്കുറിച്ച് ബോധവാന്‍മാരല്ല. ഇത് പരിഹരിക്കുന്നതിന് സമൂഹത്തില്‍ ഡിജിറ്റല്‍ സാക്ഷരത വ്യാപകമാക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഐ.ടി നയത്തിന്റെ ഭാഗമായി ഉണ്ടാവണം. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറുന്നതില്‍ കാണിക്കുന്ന വിമുഖത ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാന്‍ തടസമാകുന്നതായും ഇതുമായി ബന്ധപ്പെട്ട് പുതിയ ഐ.ടി നയത്തില്‍ തന്നെ കൃത്യമായ മാര്‍ഗ നിര്‍ദേശം ആവശ്യമാണെന്നും സെമിനാറില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."