മുസ്ലിം വോട്ടര്‍മാരെ വിരട്ടി മനേകാ ഗാന്ധി: വോട്ടു ചെയ്യാത്ത മുസ്ലിംകള് സമീപിച്ചാല്‍ പരിഗണിക്കുകയില്ലെന്നു തുറന്നടിച്ച് മനേകാ
ന്യൂദല്‍ഹി: മുസ്ലിം വോട്ടര്‍മാരെ ഭയപ്പെടുത്തി വോട്ടു ചോദിച്ചുള്ള കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രസംഗത്തിനെതിരേ വ്യാപക പ്രതിഷേധം. തനിക്കുവോട്ടു ചെയ്തില്ലെങ്കില്‍ മുസ്ലിം വിഭാഗം അവരുടെ ആവശ്യവുമായി തന്നെ സമീപിച്ചാല്‍ ഒരു കാരണവശാലും പരിഗണിക്കുകയില്ലെന്നും തുറന്നടിച്ച മനേകാ ഗാന്ധിയുടെ പ്രസംഗത്തിനെതിരേയാണ് പ്രതിഷേധം കനക്കുന്നത്.
ഇതിനകം തന്നെ പ്രസംഗത്തിനെതിരേയും അവരുടെ വിരട്ടലിനെതിരേയും പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നിട്ടുണ്ട്. ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപ്പിക്കാനും അവര്‍ ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍ പ്രസംഗം വിവാദമായിട്ടും മനേക പറഞ്ഞവാക്കില്‍ ഉറച്ചുനില്ക്കുകയാണെന്നാണറിവ്.
ഇതിനോടകം താന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചതാണ്. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്' ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ കൂടിനിന്ന മുസ്ലീങ്ങളെയാണ് മനേക ഗാന്ധി വോട്ടു ചെയ്തില്ലെങ്കില്‍ അനുഭവിപ്പിക്കുമെന്ന തരത്തില്‍ വിരട്ടിയത്.
'ഇത് സുപ്രധാനമാണ്. ഞാന്‍ ജയിക്കും. ജനങ്ങളുടെ പിന്തുണയും സ്നേഹവും കാരണമാണ് ഞാന്‍ ജയിക്കുന്നത്. പക്ഷേ മുസ്ലീങ്ങളുടെ വോട്ടില്ലാതെയാണ് എന്റെ ജയമെങ്കില്‍, അത് നല്ലതിനാണെന്ന് എനിക്ക് തോന്നുന്നില്ല. കാര്യങ്ങള്‍ കുറേക്കൂടി പ്രശ്നമാവും. ഏതെങ്കിലും മുസ്ലിം എന്തെങ്കിലും ആവശ്യത്തിന് എന്നെ സമീപിച്ചാല്‍, എന്തിന് വന്നെന്ന് ഞാന്‍ കരുതും. എല്ലാം കൊടുക്കല്‍ വാങ്ങല്‍ അല്ലേ? നമ്മളെല്ലാം മഹാത്മാഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ? ' എന്നും പറഞ്ഞ് മനേകാ ഗാന്ധി ചിരിക്കുകയായിരുന്നു.
'ഞാന്‍ ഇതിനകം തെരഞ്ഞെടുപ്പില്‍ ജയിച്ചു കഴിഞ്ഞു. പക്ഷേ നിങ്ങള്‍ക്ക് എന്നെ ആവശ്യമുണ്ട്. അതിന് തുടക്കമിടാന്‍ നിങ്ങള്‍ക്കു ലഭിക്കുന്ന അവസരമാണിത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ നൂറോ 50 ഓ വോട്ടുനല്‍കി നിങ്ങള്‍ വന്നുനോക്കൂ, നമുക്ക് കാണാം. ഞനൊരു വേര്‍തിരിവും കാണിക്കില്ല, എനിക്ക് വേദനയും ദു:ഖവും സ്നേഹവും മാത്രമേ കാണാനാവൂ. അതിനാല്‍ എല്ലാം നിങ്ങളുടെ കൈകളിലാണ്.' എന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."