HOME
DETAILS
MAL
തുര്‍ക്കിയില്‍ 1,000 പേര് കസ്റ്റഡിയില്‍
backup
April 26 2017 | 23:04 PM
ഇസ്താംബൂള്‍: യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തുര്‍ക്കി സൂഫി പണ്ഡിതന് ഫത്ഹുല്ല ഗുലേന്റെ അനുയായികളെന്ന് ആരോപിച്ച് തുര്‍ക്കിയില്‍ 1,000 പൗരന്മാരെ കസ്റ്റഡിയിലെടുത്തു. തുര്‍ക്കിയിലെ ഭരണഘടനാ ഭേദഗതിക്ക് ശേഷം പ്രസിഡന്റ് ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ നിന്നുണ്ടാവുന്ന സര്‍ക്കാര്‍ വിരുദ്ധര്‍ക്കെതിരേയുള്ള ഏറ്റവും വലിയ നീക്കമാണിത്.
ഉര്‍ദുഗാന്റെ വിജയത്തിന് ശേഷം തുര്‍ക്കിയില്‍ നടത്തിയ വ്യാപകമായ പരിശോധനക്കിടെയാണ് ഗുലേന്‍ അനുയായികളെ അറസ്റ്റു ചെയ്തിരിക്കുന്നത്. 72 പ്രവിശ്യകളില്‍ നിന്നാണ് സര്‍ക്കാരിന്റെ എതിരാളികളെന്ന് ഉര്ദുഗാന് പരാമര്‍ശിക്കുന്ന ഇവരെ പിടികൂടിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."