കുല്‍ഭൂഷണിനെ കാണാന്‍ അനുമതി; ഇന്ത്യന്‍ ഹൈക്കമ്മിഷണറുടെ ആവശ്യം പാകിസ്താന് തള്ളി
ഇസ്ലാമാബാദ്: പാകിസ്താന്റെ തടവിലുള്ള മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ കാണാനുള്ള ഇന്ത്യയുടെ അപേക്ഷ പാകിസ്താന് തള്ളി. കുല്‍ഭൂഷണിനെ കാണാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സമീപിച്ച ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഗൗതം ബാംബവാലയെയാണ് പാകിസ്താന് വിദേശകാര്യ സെക്രട്ടറി തഹ്മിന ജാന്‍ജുവ ഇക്കാര്യം അറിയിച്ചത്.
ഒരു ചാരനെ കാണാന്‍ ഇന്ത്യന്‍ സ്ഥാനപതിയെ അനുവദിക്കാനാകില്ലെന്ന് ജാന്‍ജുവ വ്യക്തമാക്കിയതായി പാക് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റേഡിയോ പാകിസ്താന് റിപ്പോര്‍ട്ട് ചെയ്തു. കുല്ഭൂഷണിനെതിരേയുള്ള കേസിന്റെ നിയമപരമായ വശങ്ങള് ചൂണ്ടിക്കാട്ടിയാണ് പാകിസ്താന് ഇന്ത്യയുടെ ആവശ്യം തള്ളിയത്. ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥനായിരുന്ന ഒരാളാണ് പാകിസ്താനില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതെന്നു മനസിലാക്കണമെന്നും ജാന്‍ജുവ പറഞ്ഞു.
എന്നാല്‍, ഗൗതം ബാംബവാലെ ആവശ്യവുമായി വീണ്ടും പാക് ഉന്നതവൃത്തങ്ങളെ സമീപിച്ചിട്ടുണ്ട്. കുല്‍ഭൂഷണിനെതിരായ കുറ്റപത്രത്തിന്റെയും സൈനിക കോടതിയുടെ വിധിയുടെയും പകര്‍പ്പും കുല്‍ഭൂഷണിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടും വിസയും ബാംബവാലെ പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."