ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ ശനിയാഴ്ച ആരോഗ്യ സെമിനാറും അഭിമുഖവും.
മനാമ: കേരളത്തില്‍ നിന്നും ബഹ്‌റൈനില്‍ സന്ദര്‍ശനത്തിന് വരുന്ന പ്രഗത്ഭരായ കാര്‍ഡിയോളജി , പ്രമേഹം, ജനറല്‍ മെഡിസിന്‍, ഇന്റെര്‍ണല്‍ മെഡിസിന്‍ വിഭാഗം വിദഗ്ദ്ധര്‍, ഏപ്രില്‍ 13 ശനിയാഴ്ച വൈക്കീട്ട് 7:30 മുതല്‍ ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാറില്‍ സംസാരിക്കുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അസുഖ വിവരങ്ങള്‍ വ്യക്തിപരമായി ചര്‍ച്ച ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
ഡോ: സുരേഷ് കെ. (തിരുവനതപുരം എസ്.കെ. ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം തലവന്‍), ജീവിതശൈലീ രോഗ വിദഗ്ദ്ധന്‍ ഡോ: പ്രതാപ് (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്), ശ്രീ ചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസറും അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് തലവനുമായ ഡോ: രാമന്‍കുട്ടി, ഇന്റേണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ആയ ഡോ: പവിത്രന്‍ (പി.ആര്‍.എസ് ഹോസ്പിറ്റല്‍ തിരുവനന്തപുരം) എന്നിവരുടെ സൗജന്യ സേവനം ഏവരും പ്രയോജനപ്പെടുത്തണമെന്ന് ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എം.പി. രഘു എന്നിവര്‍ അറിയിച്ചു.
അസുഖ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ഡോക്ടരെ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ വൈസ് പ്രസിഡന്റ് പി.എന്‍. മോഹന്‍രാജിന്റെയോ(39234535)
ചാരിറ്റി നോര്‍ക്ക കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.ടി. സലിമിന്റെയോ(33750999) വാട്‌സ്ആപ് നമ്പറില്‍ ഏത് വിഭാഗം ഡോക്ടറെയാണ് കാണേണ്ടതെന്ന് വ്യക്തമാക്കി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സെമിനാറില്‍ പ്രത്യേകം റെജിസ്‌ട്രേഷന്‍ ഇല്ലാതെ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."