HOME
DETAILS

മികച്ച 10 കോളജുകളില്‍ ഇടംനേടി നീലഗിരി കോളജ്

  
backup
July 24 2020 | 02:07 AM

%e0%b4%ae%e0%b4%bf%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a-10-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%9f%e0%b4%82%e0%b4%a8

 

കല്‍പ്പറ്റ: ഇന്നവേറ്റീവ് കാംപസ് തിരഞ്ഞെടുത്ത ഇന്ത്യയിലെ മികച്ച 10 കോളജുകളില്‍ ഇടംനേടി താളൂരിലെ നീലഗിരി കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്. ഹയര്‍ എജ്യുക്കേഷന്‍ റിവ്യൂ മാഗസിനു വേണ്ടി വിദ്യാഭ്യാസ വിദഗ്ധരും വ്യാവസായിക പ്രമുഖരും യൂനിവേഴ്‌സിറ്റി പ്രതിനിധികളും ഉള്‍പ്പെട്ട പാനലാണ് മികച്ച കോളജുകളെ തിരഞ്ഞെടുത്തത്.
യു.ജി.സി അംഗീകാരമുള്ള കോളജില്‍ പ്രവര്‍ത്തിക്കുന്ന ഹാപ്പിനസ് സെന്റര്‍, തൊഴില്‍ വൈദഗ്ധ്യം ഉറപ്പുവരുത്തുന്ന സ്‌കില്‍ ബാങ്ക്, അമേരിക്കയിലെ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മാതൃകയിലുള്ള അണ്ടര്‍ ഗ്രാജ്വേറ്റ് സ്റ്റുഡന്റ്‌സ് ഗവണ്‍മെന്റ്, കോളജ് പ്ലേസ്‌മെന്റ് സെല്‍, ഇന്‍ഫോസിസ്, മലേഷ്യയിലെ മള്‍ട്ടിമീഡിയ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പരിശീലനം നേടുന്നതിനുള്ള അവസരം, മലേഷ്യന്‍ മള്‍ട്ടിമീഡിയ യൂനിവേഴ്‌സിറ്റിയുമായുള്ള ഫാക്കല്‍റ്റി എക്‌സ്‌ചേഞ്ച് പ്രോഗ്രാം, സിവില്‍ സര്‍വിസ് ഫൗണ്ടേഷന്‍ ബാച്ച് എന്നിവയാണു കോളജിനു മുതല്‍ക്കൂട്ടായതെന്ന് ഹയര്‍ എജ്യുക്കേഷന്‍ റിവ്യൂ വിലയിരുത്തുന്നു. മികച്ച പത്തു കോളജുകളില്‍ ഒന്നാകാന്‍ കഴിഞ്ഞതിനു പിന്നില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. എം. ദുരൈ, കോളജ് ഡീന്‍ പ്രൊഫ. മോഹന്‍ബാബു തുടങ്ങിയ മുഴുവന്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പ്രയത്‌നമാണെന്ന് മാനേജിങ് ഡയരക്ടര്‍ റാഷിദ് ഗസ്സാലി പറഞ്ഞു.
അബീര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആലുങ്കല്‍ മുഹമ്മദാണ് കോളജ് ചെയര്‍മാന്‍. അണ്ണാ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറായിരുന്ന പ്രൊഫ. ബാലഗുരുസ്വാമി ചെയര്‍മാനായ കോളജ് അഡൈ്വസറി ബോര്‍ഡില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍ കുറുപ്പ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ ഡോ. സജി ഗോപിനാഥ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോ. എം. ദാസന്‍ എന്നിവര്‍ അംഗങ്ങളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago