കെ ഹുസ്സൈന്‍ അഹമ്മദിനു കെ.എം.സി.സി പുരസ്‌കാരം
ദോഹ. ഖത്തര്‍ കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സ്‌നേഹ ഭാരതം സാംസ്‌കാരിക സംഗമത്തിന്റെ വേദി വിവിധ മേഖലകളിലെ പ്രതിഭകളെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്ന വ്യത്യസ്തമായ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. പ്രമുഖ മാധ്യമപ്രവര്‍ത്തകനും ചന്ദ്രിക മുന്‍ പത്രാധിപരുമായ റഹീം മേച്ചേരിയുടെ നാമഥേയത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ദോഹയിലെ മലയാളി മാധ്യമ പ്രവര്‍ത്തകനും പെനിന്‍സുല പത്രത്തിന്റെ മുന്‍ മാനേജിങ് എഡിറ്ററുമായ കെ.ഹുസയിന്‍ അഹമ്മദിനു സമ്മാനിച്ചു.
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.എ റഹ്മാന്റെ പേരില്‍ ഖത്തറിലെ മികച്ച പ്രവാസി പരിസ്ഥിതി സംഘടനയ്ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരത്തിന് ചാലിയാര്‍ ദോഹ തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ അടുക്കളത്തോട്ടം ദോഹ, കൃഷിയിടം ഖത്തര്‍ എന്നീ സംഘടനകള്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു. ജൂറി അംഗവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ദിലീപ് അന്തിക്കാട് വേദിയില്‍ വെച്ച് വിജയികളെ പ്രഖ്യാപിച്ചു. പരിപാടിയോടനുബദ്ധിച്ച് 'സ്‌നേഹ ഭാരതം' എന്ന ശീര്‍ഷകത്തില്‍ നടത്തിയ പ്രബന്ധ രചനാ മത്സരത്തില്‍, വിജയായി ദില്‍ഷാന നൗഫല്‍ വാഴക്കാടിനെ ജൂറി അംഗം എം.ടി നിലമ്പൂര്‍ പ്രഖ്യാപിച്ചു.
പുരസ്‌കാരങ്ങള്‍ കേരള നിയമസഭാ പ്രതിപക്ഷ ഉപനേതാവും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ ഡോക്ടര്‍ എം.കെ മുനീര്‍ എംഎല്‍എ, കെപിസിസി അംഗവും സംസ്‌കാരസാഹിതി ചെയര്‍മാനുമായ ആര്യാടന്‍ ഷൗക്കത്ത് എന്നിവര്‍ നല്‍കി.
പരിപാടിയില്‍ അതിഥികളായി എത്തിയ എം കെ മുനീര്‍ എം.എല്‍.എ, ആര്യാടന്‍ ഷൗക്കത്ത്, എം.എസ്.എഫ് ദേശീയ സെക്രട്ടറി എന്‍.എ കരീം, കൊണ്ടോട്ടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി സി.ടി റഫീഖ്, നിലമ്പൂര്‍ മണ്ഡലം എം.എസ്.എ.ഫ് സെക്രട്ടറി അജ്മല്‍, എന്നിവര്‍ക്കുള്ള മണ്ഡലം കെ.എം.സി.സി യുടെ ഉപഹാരങ്ങള്‍ യഥാക്രമം കെഎംസിസി സംസ്ഥാന സെക്രട്ടറി കോയ കൊണ്ടോട്ടി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സിദ്ദീഖ് വാഴക്കാട്, ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് പള്ളിയാളി, മണ്ഡലം ട്രഷറര്‍ യാക്കൂബ് ചീക്കോട്, മണ്ഡലം വൈസ് പ്രസിഡണ്ട് ആര്‍.പി. ഹാരിസ്, എന്നിവര്‍ നല്‍കി. സ്‌നേഹഭാരതം സുവനീര്‍ ആര്യാടന്‍ ഷൗക്കത്ത് പ്രകാശനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."