HOME
DETAILS

പൗരത്വം ലഭിക്കാന്‍ അഫ്ഗാന്‍, രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ക്രിസ്തുമതം സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്

  
backup
July 24 2020 | 02:07 AM

%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ab%e0%b5%8d%e0%b4%97%e0%b4%be

 


ന്യൂഡല്‍ഹി: മുസ്‌ലിംകളൊഴികെയുള്ള കുടിയേറ്റക്കാര്‍ക്ക് മാത്രം ഇന്ത്യയില്‍ പൗരത്വം നല്‍കുന്ന പൗരത്വനിയമ ഭേദഗതി പാസാക്കിയതിനെത്തുടര്‍ന്ന് ഇന്ത്യയിലുള്ള രോഹിംഗ്യന്‍ അഭയാര്‍ത്ഥികളും അഫ്ഗാനിസ്താനില്‍ നിന്നുള്ള കുടിയേറ്റക്കാരും ക്രിസ്തുമതം സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. ദേശീയ ദിനപത്രമായ ഇക്കണോമിക്‌സ് ടൈംസാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. 25 ഓളം അഫ്ഗാന്‍ കുടിയേറ്റക്കാര്‍ സമീപകാലത്ത് ക്രിസ്തുമതം സ്വീകരിച്ചതായും പത്രം പറയുന്നു. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് മാത്രമാണ് പൗരത്വനിയമഭേദഗതി പ്രകാരം പൗരത്വം ലഭിക്കുന്നത്. എന്നാല്‍ മ്യാന്‍മറില്‍ നിന്നുള്ള രോഹിംഗ്യന്‍ അഭയാര്‍ത്ഥികളും മതംമാറുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പൗരത്വനിയമഭേദഗതി പാസാക്കിയ ശേഷം അഫ്ഗാന്‍ മുസ്‌ലിംകള്‍ വന്‍തോതില്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ തുടങ്ങിയതായി സൗത്ത് ഡല്‍ഹി അഫ്ഗാന്‍ ചര്‍ച്ച് മേധാവി അദീബ് അഹമ്മദ് മാക്‌സ്‌വെല്ലിനെ ഉദ്ധരിച്ച് പത്രം പറയുന്നു. 34കാരനായ മാക്‌സ്‌വെല്‍ കാബൂളില്‍ നിന്ന് 21ാം വയസ്സില്‍ ഇന്ത്യയിലേക്ക് കുടിയേറുകയും ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തയാളാണ്. ഔദ്യോഗിക കണക്ക് പ്രകാരം 150,000ത്തിനും 160,000 ത്തിനും ഇടയില്‍ അഫ്ഗാന്‍ മുസ്‌ലിംകളാണ് ഡല്‍ഹിയില്‍ താമസിക്കുന്നത്. ഈസ്റ്റ് കൈലാഷ്, ലജ്പത് നഗര്‍, അശോക് നഗര്‍, ആശ്രം എന്നിവിടങ്ങളിലാണ് അഫ്ഗാനികള്‍ കൂടുതലും താമസിക്കുന്നത്.
ഇതോടൊപ്പം 40,000 രോഹിന്‍ഗ്യന്‍ മുസ്‌ലിംകളും ഇന്ത്യയില്‍ താമസിക്കുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും ജമ്മു കശ്മീരിലാണുള്ളത്. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരെന്ന് അവകാശപ്പെട്ടാണ് രോഹിംഗ്യകള്‍ മതം മാറുകയും പൗരത്വത്തിന് ശ്രമിക്കുകയും ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ 4,000 പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ക്ക് ഇന്ത്യ പൗരത്വം നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 days ago
No Image

ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍; വ്യാജപാല്‍ വില്‍പന നടത്തിയത് 20 വര്‍ഷം, യു.പിയില്‍ വ്യവസായി പിടിയില്‍

National
  •  3 days ago
No Image

വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  3 days ago
No Image

'എന്റെ മരണം അനിവാര്യമെങ്കില്‍ അതൊരു പ്രതീക്ഷയിലേക്കുള്ള വാതായനമാകട്ടെ'  ഗസ്സക്ക് ഇന്നും കരുത്താണ് റഫാത്ത് അല്‍ അരീറിന്റെ വരികള്‍

International
  •  3 days ago
No Image

ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ

Kerala
  •  3 days ago
No Image

ചാണ്ടി ഉമ്മന്‍ സഹോദരതുല്യന്‍, യാതൊരു ഭിന്നതയുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  3 days ago
No Image

ഹയാത്ത് തഹ്‌രീര്‍ അല്‍ശാമിനെ ഭീകരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.എസ്; സിറിയയില്‍ വിമതര്‍ക്കൊപ്പം കൈകോര്‍ക്കുമോ?

International
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ ഇടപെടല്‍ തേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

Kerala
  •  3 days ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്:  സമസ്ത കക്ഷി ചേരാന്‍ ഹരജി ഫയല്‍ ചെയ്തു

National
  •  3 days ago
No Image

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു; 20കാരിക്ക് ദാരുണാന്ത്യം

Kerala
  •  3 days ago