പ്രവാസി പുനരധിവാസം: നോര്‍ക്ക മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിട്ടു
തിരുവനന്തപുരം: നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് പദ്ധതിയുമായി സഹകരിക്കാന്‍ പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ ലിമിറ്റഡ് നോര്‍ക്ക റൂട്ട്സുമായി ധാരണാപത്രം ഒപ്പുവച്ചു.
ആധുനിക മാംസ വില്പനശാല, ആടുമാട് വളര്‍ത്തല്‍, കിടാരി വളര്‍ത്തല്‍, മാംസ വില്‍പനശാലയോടു കൂടിയ ഭക്ഷണശാല തുടങ്ങിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യയുടെ (എം.പി.ഐ)സഹായം ലഭിക്കുക. പദ്ധതിയുടെ ഭാഗമായി 30 ലക്ഷം രൂപവരെ ഇത്തരം സംരംഭങ്ങള്‍ക്ക് വിവിധ ബാങ്കുകള്‍ വായ്പ നല്‍കും. വായ്പക്ക് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ) ലഭിക്കും. എം.പി.ഐയുടെ നിബന്ധനകള്‍ അനുസരിച്ചുള്ള യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകരുടെ തിരഞ്ഞെടുപ്പ്. നിലവില്‍ ഇത്തരം സംരംഭങ്ങള്‍ നടത്തുന്ന പ്രവാസികള്‍ക്ക് സംരംഭം വിപുലപ്പെടുത്താനായും വായ്പയ്ക്ക് അപേക്ഷിക്കാം. നോര്‍ക്ക വെബ്സൈറ്റായ www.norkaroo-ts.org (NDPREM link) യില്‍ സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോള്‍ ഫ്രീ നമ്പറുകള്‍: 1800 425 3939 ( ഇന്ത്യയില്‍ നിന്ന്), 0091 8802 012345 (വിദേശത്തു നിന്ന് ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."