HOME
DETAILS
MAL
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വൈദ്യുതീകരണ ജോലിക്കിറങ്ങിയ ബസ് ജീവനക്കാരന്‍ ഷോക്കേറ്റു മരിച്ചു
backup
July 24 2020 | 02:07 AM
ഇരിക്കൂര്‍ (കണ്ണൂര്‍): കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നു വീട് വൈദ്യുതീകരണ ജോലിക്കിറങ്ങിയ ബസ് ജീവനക്കാരന്‍ ഷോക്കേറ്റു മരിച്ചു. പടിയൂര്‍ ആര്യങ്കോട്ടെ മുന്നോടി ഹൗസില്‍ കെ.രാഗേഷ് (അപ്പു-34) ആണ് മരിച്ചത്.
ഇരിക്കൂര്‍ നിടുവള്ളൂരിലെ ഒരു വീട്ടിലെ വൈദ്യുതീകരണ പ്രവൃത്തിക്കിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ഇരിക്കൂര്‍ ഗവ.സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പടിയൂര്‍ ആര്യങ്കോട്ടെ പരേതനായ രാഘവന്റെയും കെ.നിര്‍മലയുടെയും മകനാണ്. ഭാര്യ: പി.കെ നവ്യ ). മകള്‍: മിയാ രാഗേഷ് സഹോദരി: കെ. രാഖി (പടിയൂര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."