HOME
DETAILS
MAL
തലശേരി- ഇരിട്ടി റൂട്ടില്‍ ഗതാഗത നിയന്ത്രണം
backup
April 26 2017 | 23:04 PM
ഇരിട്ടി: മുണ്ടയാംപറമ്പ് ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ചു ഇന്ന് തലശേരി- ഇരിട്ടി റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഉരുവച്ചാലില്‍ നിന്നു കാക്കയങ്ങാട് വഴി ജബ്ബാര്‍ കടവ് പാലം കടന്ന് കോളിക്കടവ്- എടൂര്‍ വഴി മുണ്ടായാംപറമ്പ് ക്ഷേത്രത്തിലേക്കും അവിടെ നിന്നു ആളെ ഇറക്കിയശേഷം തിരികെ ആനപന്തി വഴി ഏര്‍പ്പെടുത്തിയ വണ്‍വേയിലൂടെതിരികെ എടൂരിലെത്തി ഇരിട്ടിയില്‍ പ്രവേശിക്കാതെ പോകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."