വള്ളിക്കുന്ന് പഞ്ചായത്തില്‍ വാര്‍ഷിക പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ച നഷ്ടമായത് ഒരു കോടി
വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ 2017-18 വര്‍ഷത്തില്‍ വാര്‍ഷിക പദ്ധതി യഥാസമയം നടപ്പാക്കാത്തതില്‍ ഗ്രാമപഞ്ചായത്തിന് 50 പദ്ധതികളിലായി ഒരു കോടി രണ്ട് ലക്ഷത്തി മുപ്പതിനായിരത്തി തൊള്ളായിരം രൂപയാണ് ഇതിനകം നഷ്ടമായത്. ഇതില്‍ ഇരുപത്തിമൂന്ന് വാര്‍ഡിലെയും റോഡ് വര്‍ക്കുകള്‍, അങ്കണവാടി വര്‍ക്കുകള്‍ എസ്.സി മേഖലയിലെ ഫണ്ടുകള്‍ എന്നിവയും ഉള്‍പ്പെടും. സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്പില്‍ ലോവര്‍ പദ്ധതികള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ അംഗീകാരം നല്‍കില്ല എന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു, മാര്‍ച്ച് 31ന് മുന്‍പ് പദ്ധതി തീര്‍ക്കണം എന്ന നിര്‍ദേശവും നല്‍കിയിരുന്നു. അതിന് കഴിയാത്ത വര്‍ക്കുകള്‍ ജൂണ്‍ 30ന് മുന്‍പ് എഗ്രിമെന്റ് എങ്കിലും വെച്ചാല്‍ ഫണ്ട് നഷ്ടപ്പെടുന്ന അവസ്ഥ ഇല്ലാതാക്കാമായിരുന്നു.
ആകെയുള്ള പദ്ധതിയുടെ 30 ശതമാനം ആദ്യ മൂന്ന് മാസത്തിലും ബാക്കിയുള്ള 40 ശതമാനം അടുത്ത നാല് മാസത്തിലും ജനുവരി-മാര്‍ച്ച് മാസം 30 ശതമാനം പദ്ധതിയും പൂര്‍ണമായും നടത്തണം എന്ന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് വള്ളിക്കുന്ന് പഞ്ചായത്ത് ഭരണസമിതി പദ്ധതിയുടെ ആകെ തുകയായ പത്ത് കോടിയില്‍ നാലര കോടിയോളം മാത്രമാണ് മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം ചെലവഴിച്ചത്. ഭീമമായ തുക സ്പില്‍ ലോവര്‍ ആയതിനാലാണ് ഒരു കോടിയോളം രൂപ നഷ്ടമായത്. 50 സ്പില്‍ ലോവര്‍ പദ്ധതി ടി.പി.സി അംഗീകാരത്തിന് നല്‍കിയെങ്കിലും ടി.പി.സി അംഗീകാരം നല്‍കിയില്ല. ഇതുമൂലം സാധാരണക്കാരായ വള്ളിക്കുന്നിലെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട കോടികളാണ് നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."