ദാറുല്‍ഹുദാ യു.ജി അക്രഡിറ്റേഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ യു.ജി സ്ഥാപനങ്ങള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച അക്രഡിറ്റേഷന്‍ നടപടിക്രമങ്ങളുടെ അന്തിമ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.
വാഴ്‌സിറ്റിയുടെ സെനറ്റ് മീറ്റിങില്‍ അംഗീകാരം നല്‍കിയ റിപ്പോര്‍ട്ട് മാനേജ്‌മെന്റ്, പ്രിന്‍സിപ്പല്‍ പ്രതിനിധികളുടെ യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രഖ്യാപിച്ചു.സ്ഥാപനങ്ങളുടെ ഭരണ നിര്‍വഹണം, വിഭവ സൗകര്യങ്ങള്‍, അധ്യാപനവും അധ്യയനവും ഗവേഷണവും, പാഠ്യ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍, ധാര്‍മിക മൂല്യ വ്യവസ്ഥകള്‍, സാമൂഹിക സ്വാധീനവും വളര്‍ച്ചയും, പരിഷ്‌കരണ പ്രകിയകളും നവീകരണങ്ങളും തുടങ്ങിയ ഏഴു തലങ്ങള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.എ പ്ലസ് പ്ലസ് മുതല്‍ ഡി വരെയുള്ള പത്ത് ഗ്രെയ്ഡുകള്‍ തിരിച്ചാണ് അക്രഡിറ്റേഷന്‍ നല്‍കിയത്.
എ പ്ലസ് പ്ലസിന് ഒരു സ്ഥാപനവും അര്‍ഹത നേടിയില്ല. എ പ്ലസിനു മൂന്നും എ ഗ്രെയ്ഡിനു ആറും സ്ഥാപനങ്ങള്‍ അര്‍ഹമായി. ബി പ്ലസ് പ്ലസിനു പത്തും ബി പ്ലസിനു ഒന്നും ബി ഗ്രെയ്ഡിനു മൂന്നും സ്ഥാപനങ്ങള്‍ അര്‍ഹത നേടി.ദാറുല്‍ഹസനാത്ത് ഇസ്‌ലാമിക് കോളേജ് കണ്ണാടിപ്പറമ്പ്, ദാറുല്‍ഹുദാ കാംപസ് ചെമ്മാട്, കെ.എം.ഒ ഇസ്‌ലാമിക് അക്കാദമി കൊടുവള്ളി എന്നിവയാണ് എ പ്ലസ് നേടിയ സ്ഥാപനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."