പെരുവള്ളൂരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടും ആരോഗ്യ വിഭാഗം പ്രതിരോധ പ്രവര്‍ത്തനത്തിനിറങ്ങുന്നില്ല
പെരുവള്ളൂര്‍: പഞ്ചായത്തില്‍ ഡെങ്കിപ്പനി കണ്ടെത്തിയിട്ടും ആവശ്യമായ പ്രതിരോധ പ്രവര്‍ത്തങ്ങളോ ബോധവല്‍കരണ ക്ലാസുകളോ സംഘടിപ്പിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയാറാകുന്നില്ലെന്ന ആക്ഷേപവുമായി നാട്ടുകാര്‍. പഞ്ചായത്തിലെ കോഴിപ്പറമ്പത്തുമാട് സ്വദേശി ഡെങ്കിപ്പനി ബാധിച്ച് കോഴിക്കോട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
വരപ്പാറ, സൂപ്പര്‍ എന്നിവടങ്ങളിലായി രണ്ട് പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നതായും വിവരമുണ്ട്. നിരവധി പേരാണ് പകര്‍ച്ചപ്പനി ബാധിച്ച് പെരുവള്ളൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടിയിട്ടുള്ളത്. നാട് പനിച്ചൂടിലമര്‍ന്നിട്ടും ആരോഗ്യ വിഭാഗം ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം പറമ്പില്‍ പീടികയില്‍ എഴുന്നൂറോളം ആളുകള്‍ പങ്കെടുത്ത ഷാജഹാന്‍ റഹ്മാനിയുടെ മത പ്രഭാഷണ ക്ലാസിന് ശേഷം നാല് മണിയോടെ ആരോഗ്യ വകുപ്പിന്റെ ബാധവല്‍ക്കരണ ക്ലാസ് നടത്താന്‍ സംഘാടകര്‍ സൗകര്യമൊരുക്കിയിട്ടും ക്ലാസ് നടത്താന്‍ ആരോഗ്യ വിഭാഗം തയാറായില്ല. മൂന്നരക്ക് മുന്‍പാണെങ്കിലേ പങ്കെടുക്കാന്‍ സാധിക്കൂവെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചതെന്നാണ് സംഘാടകരില്‍ നിന്നും ലഭിക്കുന്ന വിവരം.
കഴിഞ്ഞ കാലങ്ങളില്‍ ഇല്ലാത്ത വിധം നാട്ടില്‍ പകര്‍ച്ചപനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട പഞ്ചായത്ത് ഭരണാധികാരികശും ആരോഗ്യ വകുപ്പും ചേര്‍ന്ന് അടിയന്തിര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."