റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന മറ്റു കാര്യങ്ങള്‍
പി.ഡബ്ല്യു.സി കണ്‍സള്‍ട്ടന്‍സി വഴി സ്‌പേസ് പാര്‍ക്കില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതിന് മൂന്ന് തസ്തികകളാണ് കണ്ടുവച്ചിരുന്നത്. അതില്‍ ഓപറേഷന്‍സ് മാനേജര്‍ തസ്തിക മാത്രമാണ് കണ്‍സള്‍ട്ടന്‍സി വഴി നികത്തിയത്.
മറ്റ് രണ്ട് തസ്തികകള്‍ കേരള സ്‌റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ (കെ.എസ്.ഐ.ടി.എല്‍) വര്‍ക്ക് അറേഞ്ച്‌മെന്റ് വഴി നികത്തുകയായിരുന്നു. യു.എ.ഇ കോണ്‍സുലേറ്റില്‍ സെക്രട്ടറിയായി ജോലി നോക്കവെ 2019 ഓഗസ്റ്റില്‍ സ്വപ്ന സുരേഷ്, ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ശുപാര്‍ശയോടെ സ്‌പേസ് പാര്‍ക്കിലെ സ്‌പെഷ്യല്‍ ഓഫിസറെ സമീപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വപ്നയുടെ നിയമനത്തില്‍ ശിവശങ്കറിന്റെ പങ്ക് സ്ഥിരീകരിക്കുന്നതിന് വേണ്ടി പി.ഡബ്ല്യു.സിയോട് ചില ചോദ്യങ്ങള്‍ സമിതി ഉന്നയിച്ചെങ്കിലും അവര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേ സമയം, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷുമായുള്ള ബന്ധം കൂടുതല്‍ വ്യക്തമാകണമെങ്കില്‍ അദ്ദേഹത്തിന്റെ ഫോണ്‍ വിളികള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ക്രിമിനല്‍ അന്വേഷണം നടക്കുമ്പോള്‍ തന്നെ സമാന്തരമായി വകുപ്പുതല അന്വേഷണം നടത്തുന്നതിന് കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം തടസമില്ലെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
കേരള സ്‌റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെ 36 തസ്തികകള്‍ സൃഷ്ടിച്ചത് സംബന്ധിച്ച് ധനകാര്യ പരിശോധനാ വിഭാഗം അന്വേഷിക്കണം. ഇതുകൂടാതെ ഐ.ടി വകുപ്പിന് കീഴില്‍ പ്രത്യേക വിവിധോദ്ദേശ്യ പദ്ധതികള്‍ ആവിഷ്‌കരിച്ചതിനെ കുറിച്ചും അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."