HOME
DETAILS
MAL
കടലാക്രമണം: ജില്ലകള്‍ക്ക് രണ്ട് കോടി വീതം അനുവദിച്ചു
backup
July 24 2020 | 03:07 AM
തിരുവനന്തപുരം: രൂക്ഷമായ കടലാക്രമണക്കെടുതി നേരിടുന്നതിന് ഒന്‍പത് ജില്ലകള്‍ക്ക് രണ്ട് കോടി രൂപ വീതം അനുവദിച്ച് ജലവിഭവ വകുപ്പ് ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് കലക്ടര്‍മാര്‍ക്കാണ് രണ്ട് കോടി രൂപ വീതം അനുവദിച്ചത്. കടല്‍ഭിത്തി നിര്‍മാണവും അറ്റകുറ്റപ്പണികളും അടിയന്തരമായി നിര്‍വഹിക്കുന്നതിനാണ് തുക അനുവദിച്ചതെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."