സുമനസ്സുകളുടെ സഹായത്തോടെ ഷാനവാസ് നാട്ടിലേക്ക് മടങ്ങി
ജിദ്ദ: സഊദിയില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് പോവാന്‍ സാധിക്കാതെ നിയമക്കുരുക്കുകളില്‍പെട്ട ഷാനവാസ് സുമനസ്സുകളുടെ സഹായത്താല്‍ നാട്ടിലേക്ക് മടങ്ങി.
ഷാനവാസിനെതിരെയുള്ളയുള്ള കേസ് സ്‌പോണ്‍സര്‍ പിന്‍വലിച്ചതോടെയാണ് യാത്രാവിലക്ക് നീങ്ങിയത്. ഇരു വൃക്കകളും തകരാറിലായി അസീര്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു തിരുവനന്തപുരം കിളിമാനൂര്‍ പള്ളിക്കല്‍ സ്വദേശി ഷാനവാസ്. ഷാനവാസിന്റെ നിസ്സയാവസ്ഥ കഴിഞ്ഞ ദിവസം സുപ്രഭാതം അടക്കമുള്ള മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് അബഹയിലെ പൊതുപ്രവര്‍ത്തകര്‍ സഹായസമിതി രൂപീകരിച്ചു രംഗത്തിറങ്ങി. സ്‌പോണ്‍സറുമായും ആശുപത്രിയുമായും നിരന്തരം ബന്ധപ്പെട്ട് നിയമ തടസ്സങ്ങള്‍ നീക്കിയത്.
ഷാനവാസിനുള്ള യാത്രാ രേഖകള്‍ ഒ.ഐ.സി.സി പ്രസിഡന്റ് അഷ്‌റഫ് കുറ്റിച്ചല്‍, ബഷീര്‍ മൂന്നിയൂര്‍, ബിജു നായര്‍ എന്നിവര്‍ കൈമാറി. രണ്ട് വര്‍ഷം മുമ്പാണ് ഷാനവാസ് ഒരു സഊദി പൌരന്റെ വീട്ടില്‍ ്രൈഡവറായി ജോലിക്ക് വന്നത്. ജോലിസ്ഥലത്ത് നിന്നും ഒളിച്ചോടിയതിനാല്‍ സ്‌പോണ്‍സര്‍ ഹുറൂബാക്കി. രണ്ട് വൃക്കകളും തകരാറിലായി ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് ഹുറൂബായ വിവരം അറിയുന്നത്. മാനുഷിക പരഗണന നല്‍കി സ്‌പോണ്‍സര്‍ ഹുറൂബ് നീക്കി നാട്ടിലയക്കാന്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കും കിഡ്‌നി മാറ്റി വെക്കുന്നതിനും ഉദാരമതികളുടെ സഹായം ഇനിയും ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."