HOME
DETAILS

ഇരിപ്പുറയ്ക്കാതെ ഉദ്യോഗസ്ഥര്‍ തിരൂരങ്ങാടി ക്ഷീര വികസന ഓഫിസിന്റെ പ്രവര്‍ത്തനം താളംതെറ്റുന്നു

  
backup
July 14 2018 | 07:07 AM

%e0%b4%87%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%86-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be


തിരൂരങ്ങാടി: ഒന്നര വര്‍ഷത്തിനകം മാറിപ്പോയത് എട്ടോളം ഡി.ഇ.ഒമാര്‍. ഉദ്യോഗസ്ഥര്‍ക്ക് ഇരിപ്പുറയ്ക്കാത്തതിനാല്‍ ക്ഷീര വികസന യൂനിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നു. ക്ഷീര വികസന വകുപ്പിന്റെ തിരൂരങ്ങാടി ബ്ലോക്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂനിറ്റിലാണ് പ്രധാനപ്പെട്ട ജീവനക്കാരുടെ അഭാവം ക്ഷീര കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി മാറുന്നത്. കാര്യങ്ങള്‍ യഥാസമയം നടക്കാത്തതിനാല്‍ ക്ഷീര കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങളും പദ്ധതികളും അവതാളത്തിലാവുകയാണ്. 2017നുശേഷം എട്ട് ഉദ്യോഗസ്ഥരാണ് വന്നു പോയത്. ഒന്നോ രണ്ടോ മാസങ്ങള്‍ നിന്ന് മറ്റുള്ള സ്ഥലങ്ങളിലേക്ക് മാറിപ്പോകുകയായിരുന്നു.
നാല് പ്രധാന ജീവനക്കാര്‍ക്ക് പകരം ഒരു അറ്റന്റര്‍ മാത്രമേ ഓഫിസില്‍ നിലവിലുള്ളൂ. കഴിഞ്ഞമാസം സ്ഥലംമാറിപ്പോയ ഡയറി എക്സ്റ്റന്‍ഷന്‍ ഓഫിസര്‍(ഡി.ഇ.ഒ), കഴിഞ്ഞ നവംബറില്‍ സ്ഥലംമാറിപ്പോയ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍(ഡി.എഫ്.ഐ) എന്നിവര്‍ക്ക് പകരമായി ഇതുവരെ ആരും ചാര്‍ജ്ജെടുത്തിട്ടില്ല. ഒരുവര്‍ഷത്തെ കോഴ്‌സിന് അവധിയില്‍ പോയ ക്ലര്‍ക്കിനു പകരവും പുതിയ ആളെ നിയമിച്ചിട്ടില്ല.
ഇടയ്ക്ക് തിരൂര്‍ ഡി.ഇ.ഒയുടെ താല്‍ക്കാലിക സേവനമുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങളില്‍ മാത്രമേ ഇദ്ദേഹത്തിന് ഇടപെടാന്‍ സാധിക്കുന്നുള്ളൂ.തിരൂരങ്ങാടി ബ്ലോക്കിനുകീഴില്‍ തിരൂരങ്ങാടി, പരപ്പനങ്ങാടി മുനിസിപ്പാലിറ്റികളിലും വള്ളിക്കുന്ന്, തേഞ്ഞിപ്പലം, പെരുവള്ളൂര്‍, നന്നമ്പ്ര, മൂന്നിയൂര്‍ പഞ്ചായത്തുകളിലുമായി ആയിരത്തില്‍പരം ക്ഷീര കര്‍ഷകരാണുള്ളത്. വള്ളിക്കുന്ന്(ആറ്), തിരൂരങ്ങാടി(ഒന്ന്), പരപ്പനങ്ങാടി(രണ്ട്), തേഞ്ഞിപ്പലം(നാല്), പെരുവള്ളൂര്‍(രണ്ട്) എന്നിങ്ങനെ പതിനഞ്ച് സൊസൈറ്റികളും നിലവിലുണ്ട്.
സംഘങ്ങള്‍ മുഖേന നടപ്പിലാക്കേണ്ട പദ്ധതികളിപ്പോള്‍ ഉദ്യോഗസ്ഥരുടെ അഭാവം കാരണം നടപ്പിലാക്കാന്‍ സാധിക്കുന്നില്ല. പ്രവര്‍ത്തനമികവില്‍ മലപ്പുറം ജില്ലയില്‍ മൂന്നാം സ്ഥാനത്ത് നിലനിന്നിരുന്ന ഈ യൂനിറ്റ് ഇപ്പോള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മുന്‍ വര്‍ഷങ്ങളില്‍ സര്‍ക്കാരിന്റെ പത്തുലക്ഷത്തോളം രൂപയുടെയും ബ്ലോക്ക് പഞ്ചായത്ത്, തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് എന്നിവയുടെ 20 ലക്ഷത്തോളം രൂപയുടേയും വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ഈയിടെയായി പദ്ധതികള്‍ ഒന്നുംതന്നെ തയാറാക്കി സമര്‍പ്പിക്കുകയോ മറ്റോ ചെയ്യുന്നില്ല. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തുന്ന ക്ഷീരകര്‍ഷകര്‍ക്ക് കാര്യങ്ങള്‍ പൂര്‍ത്തിയാവാതെ തിരിച്ചുപോകേണ്ട അവസ്ഥയാണുള്ളത്. കൂടാതെ ഫാമിലി പെന്‍ഷന്‍, വിവാഹം, മരണാനന്തര, ചികിത്സാ ധനസഹായങ്ങള്‍, പെന്‍ഷന്‍ തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങളാണ് നഷ്ടപ്പെടുന്നത്. എത്രയും പെട്ടെന്ന് ഉദ്യോഗസ്ഥരെ നിയമിച്ച് തിരൂരങ്ങാടി ക്ഷീര വികസന യൂനിറ്റ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago