ജോണ്‍ അബിസൈദ് സഊദിയിലെ അമേരിക്കന്‍ സ്ഥാനപതി
ജിദ്ദ: സഊദിയിലെ അമേരിക്കന്‍ സ്ഥാനപതിയായി മുന്‍ അമേരിക്കന്‍ സൈനിക തലവന്‍ ജനറല്‍ ജോണ്‍ അബിസൈദ് നിയമിതനാവും. കഴിഞ്ഞ ദിവസം അമേരിക്കന്‍ സെനറ്റില്‍ നടന്ന വോട്ടെടുപ്പിലാണ് ഇദ്ദേഹം സഊദി അംബാസിഡര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ട്രംപ് അധികാരത്തിലെത്തിയ ശേഷം മൂന്നു വര്‍ഷമായി സഊദിയില്‍ അമേരിക്കന്‍ സ്ഥാനപതിയുടെ കസേര കാലിയായിരുന്നു. തുടര്‍ന്ന് ഇപ്പോഴാണ് പുതിയ സ്ഥാനപതിയെ നിയമിക്കുന്നത്. ഏഴിനെതിരെ 92 വോട്ടുകള്‍ നേടിയാണ് അദ്ദേഹം വിജയിച്ചത്.
അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മുന്‍ തലവനായിരുന്ന ജോണ്‍ അബിസൈദ്, ട്രംപ് ഭരണത്തില്‍ കയറിയ ഉടന്‍ തന്നെ ഇവിടേക്ക് ട്രംപിനാല്‍ നാമ നിര്‍ദേശം സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, മേഖലയിലെ പ്രധാനപ്പെട്ട രാജ്യമെന്ന നിലയില്‍ സഊദിയിലെ ഈ സ്ഥാനത്തേക്ക് ഇത് വരെ ആരെയും നിയമിച്ചിരുന്നില്ല. 2017 ജനുവരിയില്‍ ജോസഫ് വെസ്‌റ്റെഫാല്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം സഊദിയില്‍ അമേരിക്കന്‍ അംബാസിഡര്‍ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ജമാല്‍ ഖാഷോഗി വധം, ഇറാന്‍ പ്രശ്‌നം തുടങ്ങി സഊദി വിവിധ വിഷയങ്ങള്‍ കത്തി നില്‍ക്കുന്ന അവസരത്തില്‍ ജോണ്‍ അബിസൈദ്‌നു ഭാരിച്ച ഉത്തരവാദിത്വങ്ങളായിരിക്കും സഊദിയില്‍ കാത്തിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖ് യുദ്ധ വേളയില്‍ അമേരിക്കന്‍ സൈന്യത്തെ നയിച്ചിരുന്നത് അറുപത്തിയെട്ടു കാരനായ ജോണ്‍ അബിസൈദ് ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."