സാംസ്‌കാരിക സംഗമം 29ന്
കല്‍പ്പറ്റ: സംസ്ഥാന സാംസ്‌കാരിക ക്ഷേമനിധി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കലാ-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയില്‍ കൊണ്ടുവരുന്നതിനും അംഗങ്ങളാക്കുന്നതിനും ഈമാസം 29ന് കല്‍പ്പറ്റ നഗരസഭാ ടൗണ്‍ഹാളില്‍ സാംസ്‌കാരിക സംഗമം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഗമം രാവിലെ 10.30ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍
പി. ശ്രീകുമാര്‍ അധ്യക്ഷനാവും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബാ മൊയ്തീന്‍കുട്ടി മുഖ്യാതിഥിയായിരിക്കും. ക്ഷേമനിധി ബോര്‍ഡ് സെക്രട്ടറി ദീപ ഡി. നായര്‍ പദ്ധതി വിശദീകരിക്കും. മുതിര്‍ന്ന കലാകാരന്മാരെ ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ ആദരിക്കും.
സിനിമ, ഇലക്ട്രോണിക്‌സ് മാധ്യമങ്ങള്‍, കേബിള്‍ ശൃംഖല, നാടകം, സംഗീതം, കഥകളി, ഗാനമേള, അനുകരണകല, സാഹിത്യം, ചിത്രരചന, ശില്‍പ്പകല, നാടന്‍കലകള്‍, അനുഷ്ഠാന കലകള്‍, നാടന്‍ പാട്ടുകള്‍, മേക്കപ്പ്, വാദ്യകലകള്‍, മേജിക്, സര്‍ക്കസ്, മാര്‍ഗംകളി, ചവിട്ടുനാടകം, കഥാപ്രസംഗം, പന്തല്‍-അലങ്കാരം, പെയിന്റിങ്, ഫോട്ടോഗ്രഫി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത ലൈബ്രറികളിലെ ലൈബ്രേറിയന്മാര്‍, സാംസ്‌കാരിക പ്രഭാഷണം നടത്തുന്നവര്‍ എന്നിവര്‍ക്കും ക്ഷേമനിധിയില്‍ അംഗമാകാം.
ക്ഷേമനിധിയില്‍ അംഗങ്ങളാകുന്നതിന് നിശ്ചിതമാതൃകയിലുള്ള അപേക്ഷയോടൊപ്പം ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജനനതിയ്യതി തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍, ആധാര്‍, റേഷന്‍ കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും നല്‍കണം.
കലാരംഗത്തുള്ള രേഖകള്‍, കലാസാഹിത്യ രംഗത്തുള്ളവര്‍ 50ഉം, സിനിമാ, ടെലിവിഷന്‍ രംഗത്തുള്ളവണ്. വാര്‍ത്താസമ്മേളനത്തില്‍ പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് ടി. സുരേഷ്ചന്ദ്രന്‍, സെക്രട്ടറി എം.കെ രാജേഷ്, നന്മ ജില്ലാ ട്രഷറര്‍ എസ്. ചിത്രകുമാര്‍, ഹയര്‍ഗുഡ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.പി ഹൈദ്രു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."