അയോഗ്യനാവുമോ?; സച്ചിന് പൈലറ്റിന്റെ വിധി ഇന്ന്
ജയ്പൂര്‍: രാജസ്ഥാന് സ്പീക്കറുടെ അയോഗ്യത നോട്ടിസിനെതിരെ വിമത എം.എല്‍.എമാര്‍ നല്കിയ ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്. പത്തരക്ക് ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്തി അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക.
രാജസ്ഥാന് രാഷ്ട്രീയ പ്രതിസന്ധിയില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും സച്ചിന് പൈലറ്റിനും ഇന്നത്തെ ഹൈക്കോടതി വിധി നിര്‍ണായകമാണ്. എം.എല്‍.എമാര്‍ക്ക് നല്കിയ അയോഗ്യത നോട്ടിസില്‍ വിശദീകരണം തേടുന്നതിന്റെ സാഹചര്യം വ്യക്തമാക്കിയിരുന്നില്ല .അച്ചടക്കം ലംഘിച്ചവരെ പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയതായി കണക്കാക്കാം എന്ന് കോടതിയെ ബോധിപ്പിക്കുന്നതിനിടെയാണ് രണ്ട് എം.എല്‍.എമാരുടെ സസ്പെന്‍ഡ് ചെയ്തത്. ഇക്കാര്യങ്ങള്‍ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് സച്ചിന് വിഭാഗം.
എന്നാല്‍ സ്പീക്കറുടെ നടപടികളിലെ കോടതിയുടെ ഇടപെടലുകള്‍ എത്രത്തോളം ആകാമെന്നതില്‍ സുപ്രിം കോടതി വാദം കേള്‍ക്കാന്‍ ഇരിക്കുന്നതേയുള്ളൂ.
വിധി അനുകൂലമായാലും പ്രതികൂലമായാലും സച്ചിന് പൈലറ്റ് അടക്കമുള്ള 19 എം.എല്‍.എമാരെ അയോഗ്യരാക്കാനാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നീക്കം. നിയമസഭ വിളിക്കാനും വിശ്വാസവോട്ട് തേടാനും രാജസ്ഥാന് മുഖ്യമന്ത്രി നീക്കം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."