വാക്‌സിന്‍ വര്‍ഷാവസാനത്തോടെ: ചൈന
ബെയ്ജിങ്: കൊവിഡ് പ്രതിരോധത്തിന് ചൈന നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പ് )സിനോഫാം) വികസിപ്പിക്കുന്ന വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കാന്‍ സാധിക്കുമെന്ന് ചൈന.
മനുഷ്യശരീരത്തില്‍ വാക്‌സിന്‍ പരീക്ഷിക്കുന്നതിന്റെ അവസാനഘട്ടം മൂന്നുമാസം കൊണ്ട് തീരുമെന്നാണ് സിനോഫാം ചെയര്‍മാന്‍ ലിയു ജിങ്ഷനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചൈന നാഷനല്‍ ബയോടെക്ക് ഗ്രൂപ്പിന്റെ സിനോഫാം യൂനിറ്റാണ് രണ്ട് കൊവിഡ് വാക്‌സിനുകള്‍ വികസിപ്പിക്കുന്നത്. ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപനം ഇല്ലെന്നിരിക്കെ പരീക്ഷണത്തിന് ആളുകളെ കണ്ടെത്താന്‍ പ്രയാസമാണെന്നും 2021 വരെയെങ്കിലും വാക്‌സിന്‍ പരീക്ഷണം നടത്താനാവില്ലെന്നും ജൂണില്‍ സിനോഫാം അറിയിച്ചിരുന്നു.
എന്നാല്‍ രാജ്യത്തിനു പുറത്ത് മനുഷ്യരില്‍ പരീക്ഷണം നടത്താന്‍ സിനോഫാമിന് അവസരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഏപ്രിലില്‍ ആഭ്യന്തരമായി നടത്തിയ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായിരുന്നുവെന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങളില്ലെന്നും ലിയു പറഞ്ഞു. അന്താരാഷ്ട്രതലത്തിലുള്ള മൂന്നാം ഘട്ടം അവസാനതലത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."