ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി; വ്യാപക കൃഷി നാശം
കരുളായി: മലയോര മേഖലയില്‍ കാട്ടാനകള്‍ വ്യാപക കൃഷിനാശമുണ്ട@ാക്കുന്നത് തുടരുന്നു. അമരമ്പലം പഞ്ചായത്തിലെ ടി.കെ കോളനിയിലും, കരുളായി പഞ്ചായത്തിലെ മൈലമ്പാറ തെക്കേമുണ്ട@യിലുമായാണ് കാട്ടാന നാശം വിതച്ചത്. തെങ്ങ്, വാഴ, കമുങ്ങ്, എന്നീ വിളകളാണ് വ്യാപകമായി നശിപ്പിക്കപ്പെടുന്നത്.
കരുളായി തെക്കേമുണ്ട@ കക്കോട്ടില്‍ ആലിമുഹമ്മദ് ഹാജി, കക്കോട്ടില്‍ ഷംസുദ്ദീന്, കല്ലേന്തോടന് ഉസ്മാന്, മങ്ങാട്ടുപറമ്പന്‍ അബ്ദുല്ല, അബ്ദുറഹ്മാന് മുസ്ലിയാര് പൊട്ടേങ്ങല്‍ എന്നിവരുടെ വീട്ടുവളപ്പിലെ കൃഷികളും, ടി.കെ കോളനിയില്‍ തൊടുപുഴ സണ്ണി, ജോഷി എന്നിവരുടേയും ചോക്കാട് ബിനേഷിന്റെ നൂറുക്കണക്കിന് കമുകുകളുമാണ് ആന നശിപ്പിച്ചത്.
നിരവധി പേരുടെ വീട്ടുമുറ്റത്തെ പ്ലാവും, വാഴയും ആന നശിപ്പിച്ചിട്ടു@ണ്ട്. സന്ധ്യ ആകുന്നതോടെ നാട്ടിന്‍പുറത്ത് കാട്ടാനകള്‍ ഇറങ്ങുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു@ണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."