വീഡിങ് ഔട്ട്: വിദ്യാര്‍ഥികളെ പുറത്താക്കില്ലെന്ന് മന്ത്രി ഇ.പി ജയരാജന്
തിരുവനന്തപുരം: മികവു തെളിയിക്കാനാകാത്തതിന്റെ പേരില്‍ കായികതാരങ്ങളെ സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലുകളില്‍നിന്ന് പുറത്താക്കില്ലെന്ന് മന്ത്രി ഇ.പി ജയരാജന്. വിദ്യാര്‍ഥികളെ പുറത്താക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച വിശദമായ വാര്‍ത്ത സുപ്രഭാതം ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.
കൊവിഡ് പ്രതിസന്ധിക്കിടെ വീഡിങ് ഔട്ട് പദ്ധതിയില്‍ ഇരുന്നൂറിലേറെ താരങ്ങളെയാണ് ഹോസ്റ്റലുകളില്‍നിന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പുറത്താക്കാന്‍ തീരുമാനിച്ചത്. പരിശീലനം പോലും കൃത്യമായി നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ഏക ആശ്രയമായിരുന്ന ഹോസ്റ്റലുകളില്‍നിന്ന് പുറത്താക്കപ്പെടുന്നതോടെ പഠനവും താമസവും ഭക്ഷണവും പ്രതിസന്ധിയിലാകുമെന്നിരിക്കേയാണ് മന്ത്രി സ്പോര്‍ട്സ് കൗണ്‍സിലിനെ തിരുത്തിയത്.
അത്ലറ്റിക്സ്, ഗെയിംസ് ഇനങ്ങളില്‍ സ്കോളര്‍ഷിപ്പിലൂടെയാണ് വിദ്യാര്‍ഥികള്‍ ഹോസ്റ്റലുകളില്‍ പ്രവേശനം നേടിയത്. ഇതില്‍തന്നെ എട്ടാം ക്ലാസിലെയും ബിരുദ വിദ്യാര്‍ഥികളെയുമാണ് കഴിഞ്ഞ വര്‍ഷത്തെ മികവു പരിശോധനയായ വീഡിങ് ഔട്ട് പദ്ധതിയുടെ പേരില്‍ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."