റേഷന്‍ കാര്‍ഡ്: രണ്ടാംഘട്ട അപേക്ഷ സ്വീകരിക്കല്‍ 18 മുതല്‍
മഞ്ചേരി: റേഷന്‍ കാര്‍ഡ് സംബന്ധിച്ച രണ്ടാംഘട്ട അപേക്ഷകള്‍ സ്വീകരിക്കല്‍ 18 മുതല്‍ ഓഗസ്റ്റ് 14 വരെ നടക്കും. പുതിയ റേഷന്‍ കാര്‍ഡ്, കാര്‍ഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റല്‍, അംഗങ്ങളെ മാറ്റി ചേര്‍ക്കല്‍, പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തല്‍, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ലഭിക്കാന്‍, തെറ്റുകള്‍ തിരുത്തല്‍, കാര്‍ഡിലെ അംഗങ്ങളെ മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റല്‍, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ച അപേക്ഷകളാണ് സ്വീകരിക്കുക.
സിവില്‍ സപ്ലൈസ് വകുപ്പിന്റെ ംംം.രശ്ശഹൗെുുഹശലസെലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍നിന്ന് ഫോം ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കാം.
കീഴുപറമ്പ് 18, കാവനൂര്‍ 19, മഞ്ചേരി നഗരസഭ 20, മലപ്പുറം നഗരസഭ 24, ഊര്‍ങ്ങാട്ടിരി 25, പൂക്കോട്ടൂര്‍ 26, അരീക്കോട് 27, എടവണ്ണ 31, പുല്‍പ്പറ്റ ഓഗസ്റ്റ് 8, തൃക്കലങ്ങോട് 9, പാണ്ടിക്കാട് 10, ആനക്കയം 14 എന്നി തിയതികളിലാണ് അപേക്ഷ നല്‍കേണ്ടത്. കീഴുപറമ്പ്, കാവനൂര്‍, ഊര്‍ങ്ങാട്ടിരി, പൂക്കോട്ടൂര്‍, അരീക്കോട്, എടവണ്ണ, പുല്‍പ്പറ്റ, ആനക്കയം, തൃക്കലങ്ങോട് പഞ്ചായത്ത് പരിധിയിലുള്ളവര്‍ പഞ്ചായത്ത് ഓഫിസിലും മഞ്ചേരി നഗരസഭയിയിലുള്ളവര് ഏറനാട് സപ്ലൈ ഓഫിസിലും പാണ്ടിക്കാട് പഞ്ചായത്തിലുള്ളവര്‍ പാണ്ടിക്കാട് ടി.ബി ഹാളിലുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കഴിഞ്ഞ 25 ന് ആരംഭിച്ച ഒന്നാംഘട്ട അപേക്ഷ സ്വീകരിക്കല്‍ പത്തിന് അവസാനിച്ചിരുന്നു. രാവിലെ പത്ത് മുതല്‍ വൈകിട്ട് നാലുവരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."