സിഡ്‌കോയില്‍ 157 അവിദഗ്ധ തൊഴിലാളികളെ നിയമിക്കാന്‍ ഉത്തരവ്
കൊച്ചി: സിഡ്‌കോയില്‍ വിജ്ഞാപനപ്രകാരം യോഗ്യത നേടിയ 157 അവിദഗ്ധ തൊഴിലാളികളെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവ്. സിഡ്‌കോയില്‍ വിജ്ഞാപനം അട്ടിമറിച്ച് നിയമിച്ചവരെ പുറത്താക്കി യോഗ്യതയുള്ളവരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. എസ്.എസ്.എല്‍.സി യോഗ്യതയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്കായിരുന്നു നിയമന യോഗ്യത. മൂന്നുമാസത്തിനുള്ളില്‍ പട്ടികയിലുള്ളവരുടെ ഇന്റര്‍വ്യൂ നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.
സിഡ്‌കോയിലെ നിയമന അട്ടിമറി ചോദ്യം ചെയ്ത് കണ്ണൂര്‍ സ്വദേശിയായ ഒന്നാംറാങ്കുകാരന്‍ സുകേഷ്, എസ്.ആര്‍ ജിനി എന്നിവരാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടില്ലാത്തവരുടെ നിയമന നടപടി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് വിധി. ഈ വിധി ചോദ്യംചെയ്ത് സമര്‍പ്പിച്ച അപ്പീലിലാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. ജസ്റ്റിസ് സി.ടി രവികുമാര്‍, ജസ്റ്റിസ് മേരി ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."