തോല്‍പ്പെട്ടിയില്‍ രണ്ട് മാസത്തിനുള്ളില്‍ ചരിഞ്ഞത് നാല് കാട്ടാനകള്‍
തോല്‍പ്പെട്ടി: വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടിയില്‍ രണ്ട് മാസത്തിനിടയില്‍ നാല് കാട്ടാനകള്‍ ചരിഞ്ഞു.
രണ്ട് കൊമ്പനും രണ്ട് പിടിയാനകളുമാണ് ചരിഞ്ഞത്. തോല്‍പ്പെട്ടി വനത്തോട് ചേര്‍ന്ന് കിടക്കന്ന കര്‍ണാടകയിലെ നാഗര്‍ഹോള രാജിവ്ഗാന്ധി നാഷണല്‍ പാര്‍ക്കില്‍ എത്തിയ ആനകളാണ് ചരിഞ്ഞത്.
വരട്ടിച്ചിറ, നരിമാന്തികൊല്ലി, ന്യൂഗോണിപാറ, കട്ടപ്പള്ളം രണ്ടാംപാലം എന്നിവിടങ്ങളിലാണ് ആനകളെ രണ്ട് മാസത്തിനിടയില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
കടുത്ത ജലക്ഷമം കരണമാണ് ആനകള്‍ ചരിഞ്ഞമ്വതെന്നാണ് വനംവകുപ്പ് പറയുന്നത്.
വനത്തില്‍ ജലക്ഷാമം രൂക്ഷമായ സമയത്ത് വനംവകുപ്പ് വനത്തിനുള്ളിലെ കുളങ്ങളില്‍ വെള്ളം എത്തിച്ചിരിന്നു.
ആദ്യമായാണ് രണ്ട് മാസത്തിന് ഇടയില്‍ നാല് ആനകള്‍ തോല്‍പ്പെട്ടിയില്‍ ചരിയുന്നത്. വനംവകുപ്പ് ആനകള്‍ ചരിഞ്ഞത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരണത്തിന്റെ കാരണമറിയാന്‍ വനം വകുപ്പ് ചരിഞ്ഞ ആനകളെ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു.
ആനകളുടെ വയറിന് എരണ്ടക്കെട്ടിന് സമാനമായ അസുഖം ഉണ്ടായിരുന്നതായും ഇതാവാം മരണകാരണമെന്നുമാണ് വനം വകപ്പിന്റെ പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."