കടയൊഴിപ്പിക്കാന്‍ വന്നവരോട് കലക്കന്‍ ഇംഗ്ലീഷില്‍ തെരുവ് കച്ചവടക്കാരിയുടെ മറുപടി; വൈറലായി പി.എച്ച്.ഡിക്കാരി റയീസ അന്‍സാരി
ഇന്‍ഡോര്‍: കടയൊഴിപ്പിക്കാന്‍ വന്ന മുന്‍സിപ്പല്‍ അധികൃതര്‍ക്ക് സിനിമാ ഡയലോഗിനെ പോലും വെല്ലുന്ന ചൂടന്‍ മറുപടി നല്കി പച്ചക്കറിവില്പനക്കാരി. അതും നല്ല മണിമണി പോലത്തെ ഇംഗ്ലീഷില്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള സംഭവത്തിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തെരുവില്‍ പച്ചക്കറി വില്‍പ്പന നടത്തുന്ന റയീസ അന്‍സാരി എന്ന യുവതിയാണ് തന്റെ ഇംഗ്ലീഷ് ഡയലോഗില്‍ വൈറലായത്.
പി.എച്ച്.ഡിക്കാരിയാണ് റയീസ. ഇന്ദോറില്‍ ദേവി അഹല്യ യൂനിവേഴ്സിറ്റിയില്‍ നിന്ന് പത്ത് വര്‍ഷം മുമ്പാണ് റയീസ മെറ്റീരിയല്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഏതുവരെ പഠിച്ചെന്ന് ചോദിച്ചപ്പോഴാണ് പിഎച്ച്ഡി നേടിയിട്ടുണ്ടെന്ന് റയീസ പറയുന്നത്. പിഎച്ച്ഡിക്കാരിയായിട്ടും മെച്ചപ്പെട്ടൊരു ജോലിക്ക് ശ്രമിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ആര് ജോലി തരുമെന്നായിരുന്നു മറുപടി.
ഇന്‍ഡോര്‍ ചന്തയിലെ തെരുവ് കച്ചവടക്കാര്‍ കൊവിഡ് മഹാമാരിക്കാലത്ത് ഉപജീവനം നടത്താന്‍ കഷ്ടപ്പെടുകയാണ്. 'ചില സമയങ്ങളില്‍ മാര്‍ക്കറ്റിന്റെ ഒരു ഭാഗം അടച്ചിട്ടിരിക്കും. അധികാരികള്‍ വന്ന് ചിലപ്പോള്‍ മറുഭാഗവും അടപ്പിക്കും. അങ്ങനെയാവുമ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ സാധനങ്ങള്‍ വാങ്ങാന്‍ എത്താറുള്ളൂ. ഞങ്ങളെപ്പോലുള്ള പഴം-പച്ചക്കറി തെരുവ് കച്ചവടക്കാര്‍ ഞങ്ങളുടെ വീടുകള്‍ എങ്ങനെ പുലര്‍ത്തും. ഇവിടെയുള്ളവര്‍ എന്റെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആണ്. ഞങ്ങള്‍ 20 പേരെങ്കിലുമുണ്ട്. അവരൊക്കെ എങ്ങനെ ഉപജീവനം നടത്തും. പിടിച്ചു നില്ക്കും. സ്റ്റാളുകളിലൊന്നും ഒരു തിരക്കുമില്ല. എന്നാലും അധികൃതര്‍ ഞങ്ങളോട് ഇവിടുന്ന് പോകാന്‍ പറയുകയാണ്'. റയീസ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.
പത്തു വര്‍ഷം മുമ്പ് റയീസ ഡി.എ.വി.വിയില്‍ വിദ്യാര്‍ഥിനിയായിരുന്നുവെന്ന് ഫിസിക്സ് ഡിപാര്‍ട്മെന്റ് അധ്യാപകനായിരുന്ന ഡോ രാജ്കുമാര് ചൗഹാനും ഓര്‍ത്തെടുത്തു. മിടുക്കിയായ വിദ്യാര്‍ത്ഥിയായിരുന്നു റയീസയെന്നും പച്ചക്കറിക്കടയില്‍ ജോലി ചെയ്യാന്‍ അവരെ നിര്‍ബന്ധമാക്കിയത് എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
In Indore a vegetable vendor Raisa Ansari protested against the municipal authorities when they came to remove the handcarts of vegetables.The woman later claimed that she has done Phd in Materials Science from DAVV Indore. @ndtvindia @ndtv @GargiRawat #lockdown #COVID19 pic.twitter.com/RieGffTMyP
— Anurag Dwary (@Anurag_Dwary) July 23, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."