മഹല്ലുകള്‍ക്ക് മാതൃകയായി എരുമാട്
എരുമാട്: മഹല്ല് ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ മറ്റ് മഹല്ലുകള്‍ക്ക് പുത്തനുണര്‍വ് പകരുകയാണ് എരുമാട് മഹല്ല് നിവാസികളും കമ്മിറ്റിയും.
സാമ്പ്രദായികവും പരമ്പരാഗതവുമായ രീതികള്‍ നിലനിര്‍ത്തി കാലത്തിനനുസരിച്ചുള്ള അനിവാര്യതകള്‍ കോര്‍ത്തിണക്കിയാണ് മഹല്ല് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.
ഇസ്‌ലാമിക് ബാങ്കിങ്, പലിശരഹിത വായ്പാ സംവിധാനം, വിദ്യഭ്യാസ ബോധവല്‍ക്കരണ പ്രക്രിയകള്‍, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ്, സ്ത്രീകള്‍ക്കായി ടൈലറിങ് കോച്ചിങ് സെന്റര്‍, അയല്‍ക്കൂട്ടങ്ങള്‍ ഒപ്പം നൂറുല്‍ഹുദാ ഹയര്‍സെക്കന്‍ഡറി മദ്‌റസ എന്നിവയാണ് മഹല്ല് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനൊക്കെ പുറമെയാണ് ജീവകാരുണ്യ മേഖലയില്‍ പുതിയ കാല്‍വെപ്പുമായി മംഗല്യ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച വിവാഹ സംഗമം. മഹല്ലിലെ 500 കുടുംബങ്ങളും ഒരുപോലെ പങ്കാളിത്തം വഹിക്കുന്ന സംഗമം ഏവര്‍ക്കും മാതൃകയാണ്. മഹല്ല് നിവാസികള്‍ ദിവസവും 10 രൂപയെന്ന കണക്കില്‍ സ്വരൂപിച്ച് വെച്ചാണ് പദ്ധതിക്ക് ആവശ്യമായ തുക കണ്ടെത്തുന്നത്. ഒരു രൂപപോലും പുറമെ നിന്ന് സ്വീകരിക്കുന്നില്ലെന്നതും ഇവരുടെ പ്രവര്‍ത്തിയെ വ്യത്യസ്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."