വനത്തിനുള്ളില്‍ കനത്ത മഴ; പുഴകള്‍ നിറഞ്ഞു, മണ്ണള ഒറ്റപ്പെട്ടു
കരുളായി: വനത്തിനുള്ളില്‍ കനത്ത മഴയെ തുടര്‍ന്ന് പുഴകള്‍ നിറഞ്ഞു കവിഞ്ഞു. കരുളായി വനത്തിനുള്ളിലെ മണ്ണള ഒറ്റപ്പെട്ടു. മാഞ്ചീരിയിലെ തൂക്കുപാലം നിര്‍മാണം പൂര്‍ത്തിയാകാത്തതാണ് മണ്ണളക്കാരെ കുടുക്കിയത്. കരിമ്പുഴ, താളിപ്പുഴ എന്നിവക്കിടയിലെ മലവാരമാണ് മണ്ണള. പുഴ മുറിച്ചുകടക്കാതെ ഇവിടുത്തെ ആദിവാസികള്‍ക്ക് പുറത്തെത്താനാകില്ല.
മാഞ്ചീരിയിലെ തൂക്കുപാലം തകര്‍ന്നതിനെ തുടര്‍ന്ന് താല്ക്കാലികപാലം നിര്‍മിച്ചാണ് ഇവര്‍ റേഷന്‍ വാങ്ങാനും വനവിഭവം വില്‍ക്കാനും മാഞ്ചീരിയിലെത്തിയിരുന്നത്. എന്നാല്‍ ഇക്കുറി മാഞ്ചീരിയിലെ തൂക്കുപാലത്തിന്റെ പണി തുടങ്ങിയിരുന്നു. മഴക്കാലത്തിനുമുന്പ് പണിപൂര്‍ത്തിയാകുമെന്ന് ബന്ധപ്പെട്ടവര്‍ ഇവരെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ ഇക്കുറി താല്‍ക്കാലിക പാലം നിര്‍മിച്ചില്ല, ഇതാണ് ഇവരെ കുടുക്കിയത്.
കരിമ്പുഴ, താളിപ്പുഴ തുടങ്ങിയ ഇരു പുഴകളും നിറഞ്ഞു കവിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട@ാഴ്ചയായി ഇവര്‍ റേഷന്‍വാങ്ങാന്‍ ഇറങ്ങിയിരുന്നില്ല. പത്തോളം കുടുംബങ്ങളാണ് മണ്ണളയില്‍ വസിക്കുന്നത്.പാലമില്ലാത്തതിനെ തുടര്‍ന്ന് ചില കുടുംബങ്ങള്‍ മഴക്കുമുമ്പുതന്നെ പുലിമു@ണ്ട ഭാഗത്തേക്ക് താമസം മാറ്റിയിരുന്നു.തേനെടുക്കുന്ന നീളത്തിലുള്ള മുള ഏച്ചുകെട്ടി മണ്ണളയിലെ ചിലര്‍ ഇന്നലെ കാടിറങ്ങി റേഷന്‍ വാങ്ങാനെത്തിയിരുന്നു.മൂന്നാഴ്ചത്തെ റേഷന്‍ വാങ്ങിയാണ് ഇവര്‍ കാടുകയറിയത്. ഇവരാണ് പാലമില്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍ പറഞ്ഞത്. ജനുവരിയിലേ തൂക്കുപാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവൂ എന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."