ഓര്‍ഫനേജ് ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു
കാസര്‍കോട്: ജില്ലയിലെ അനാഥാലയങ്ങള്‍ക്കും വൃദ്ധസദനങ്ങള്‍ക്കും വികലാംഗ സദനങ്ങള്ക്കുമുള്ള 2016-17 വര്‍ഷത്തെ ഗ്രാന്റിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റില്‍ നിന്നുള്ള ഓഡിറ്റ് റിപ്പോര്‍ട്ട്, ഗ്രാന്റിന് അര്‍ഹതയുള്ള ഗവ. ഉത്തരവിന്റെ പകര്‍പ്പ്, ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് അംഗീകാര സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സാനിറ്ററി സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ ഗോയിംഗ് സര്‍ട്ടിഫിക്കറ്റ് (ഓര്‍ഫനേജിന് മാത്രം), ജാതി, ജനന തീയ്യതി, ഡേറ്റ് ഓഫ് അഡ്മിഷന് എന്നിവ രേഖപ്പെടുത്തിയ രജിസ്റ്ററിന്റെ പകര്‍പ്പ്, അന്തേവാസികളുടെ അറ്റന്‍ഡന്‍സ് രജിസ്റ്ററിന്റെ പകര്‍പ്പ്, യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ്, സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് (ഐ.എഫ്.എസ് കോഡുള്ളത് ) തുടങ്ങിയ രേഖകള്‍ സഹിതം ജൂണ്‍ 30 നകം കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫിസില്‍ സമര്‍പ്പിക്കണം. അപേക്ഷയുടെയും അനുബന്ധ രേഖകളുടെയും ഒരു കോപ്പി കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ് ജില്ലാ ഓഫിസിലും സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."