HOME
DETAILS

കൊവിഡ് ഫസ്റ്റ്‌ലൈന്‍ സെന്ററിനായി മോഡല്‍ സ്‌കൂളോ ഹോസ്റ്റലോ നല്‍കില്ല; ഉത്തരവ് വിവാദത്തില്‍

  
backup
July 24 2020 | 05:07 AM

news-about-covid-firdt-line-centr-kannur

കണ്ണൂര്‍: പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളോ ഹോസ്റ്റലുകളോ കൊവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ സെന്ററാക്കുന്നതിന് വിട്ടു നല്‍കില്ലെന്ന് വകുപ്പ് സെക്രട്ടറിയുടെ വിചിത്ര ഉത്തരവ്. സ്‌കൂളുകളോ ഹോസ്റ്റലുകളോ വിട്ടു നല്‍കരുതെന്നും സാധനസാമഗ്രികള്‍ കൈമാറ്റം ചെയ്യപ്പെടാനും പാടില്ലെന്നുമാണ് വിവാദ ഉത്തരവില്‍ വ്യക്തമാക്കുന്നത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനെന്ന നിലയില്‍ അടിയന്തര സാഹചര്യത്തില്‍ കലക്ടര്‍മാര്‍ക്കു ഏതു കെട്ടിടവും ഏറ്റെടുക്കാനുള്ള അധികാരം നിലനില്‍ക്കെയാണു സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ ഏറ്റെടുക്കരുതെന്നു പട്ടികജാതി, പട്ടിക വര്‍ഗവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനീത് കുമാര്‍ വിചിത്രമായ ഉത്തരവിറക്കിയത്.

അടിയന്തര ദുരന്ത സാഹചര്യങ്ങളില്‍ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയം ഉള്‍പ്പെടെ ഏതു കെട്ടിടവും ഏറ്റെടുക്കാന്‍ ദുരന്തം കൈകാര്യം ചെയ്യുന്ന അതോറിറ്റിക്കു അധികാരമുണ്ടെന്ന് ഹൈക്കോടതി ഉത്തരവിറക്കിയ ബുധനാഴ്ചയാണു പട്ടികജാതി, പട്ടിക വര്‍ഗവകുപ്പ് സെക്രട്ടറിയുടെ വിരുദ്ധ ഉത്തരവ്.

വകുപ്പിനു കീഴിലുള്ള സ്‌കൂളുകളിലെയും ഹോസ്റ്റലുകളിലെയും ഫര്‍ണിച്ചറുകള്‍ കൊണ്ടുപോകാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി. കൊവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു തദ്ദേശ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ മതിയായ ഫണ്ട് നല്‍കിയിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് താല്‍കാലികമായി കൊവിഡ് ഫസ്റ്റ്‌ലൈന്‍ ചികിത്സാ സെന്ററുകള്‍ സ്ഥാപിക്കുകയും അടിസ്ഥാന സൗകര്യം ഒരുക്കുകയും ചെയ്യണമെന്നാണു സര്‍ക്കാര്‍ തീരുമാനമെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും ഹോസ്റ്റലുകളും ക്വാറന്റൈന്‍ സെന്ററായി ഉപയോഗിക്കാമെന്നും പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പുകളുടെ ഡയറക്ടര്‍മാര്‍ക്ക് സെക്രട്ടറി നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago