HOME
DETAILS
MAL
വലിയപറമ്പില്‍ കുടിവെള്ള ക്ഷാമത്തിനു പരിഹാരം
backup
April 27 2017 | 00:04 AM
തൃക്കരിപ്പൂര്‍: വലിയ പറമ്പില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വെളളമെത്തി. വലിയപറമ്പ് പഞ്ചായത്തില്‍ സ്ഥാപിച്ച 12 ടാങ്കുകളില്‍ വലിയപറമ്പ പാലം പരിസരം, ഉദിനൂര്‍ കടപ്പുറം, മാടക്കാല്‍, വലിയപറമ്പ വടക്ക്, ഒരിയര എന്നിവിടങ്ങളിലാണ് ഇന്നലെ വാഹനത്തില്‍ വെള്ളമെത്തിച്ചത്. 5000 ലിറ്റര്‍ ശേഷിയുള്ള ടാങ്കാണ് ഒരോ പ്രദേശത്തും സ്ഥാപിച്ചത്. വേനല്‍ കാലത്ത് അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഒരു മാസം മുമ്പാണ് ടാങ്കുകള്‍ ഇറക്കിയത്.
ഒരോ ടാങ്കും സ്ഥാപിക്കുന്നതിന് ചെങ്കല്ലില്‍ തറ പണിയാന്‍ അറുപതിനായിരത്തോളം രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്. കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും വെള്ളമെത്തിക്കാത്തതു കഴിഞ്ഞ ദിവസം 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."