ഐക്കരപ്പടിയില്‍ ഇനി നിരീക്ഷണ കാമറയും മിനിമാസ്റ്റ് ലൈറ്റും
കൊണ്ടോട്ടി: ചെറുകാവ് ഗ്രാമപഞ്ചായത്ത് നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി, ഐക്കരപ്പടിയില്‍ നിരീക്ഷണ ക്യാമറകളും മിനിമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കുന്നു.
ഐക്കരപ്പടിയിലെ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം, തോട് എന്നിവയുടെ പരിസരങ്ങളിലെ വിവിധ ഭാഗങ്ങളിലാണ് ആദ്യഘട്ടമായി പത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുക. ഇതിന് പുറമേ മിനി സ്റ്റേഡിയം പരിസരം, ഐക്കരപ്പടി പുത്തൂപ്പാടം റോഡ് ജംഗ്ഷന്, വെണ്ണായൂര്‍ സ്കൂളിന് സമീപം എന്നിവിടങ്ങളിലായി നാലര ലക്ഷം രൂപ ചെലവില്‍ മിനി മാസ്റ്റ്ലെറ്റുകളും സ്ഥാപിക്കും. മേഖലകളില്‍ രാത്രിയിലും മറ്റും മാലിന്യങ്ങള്‍ തള്ളുന്നതായും, വിവിധ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും വിപണനത്തിനും വിദ്യാര്‍ഥികളടക്കം മിനി സ്റ്റേഡിയ പരിസരം താവളമാക്കുന്നതായും പരാതികളുയര്‍ന്നിരുന്നു.
ഇത്തരത്തിലുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും മാലിന്യം തള്ളലും തടയുന്നതിന്റെ ഭാഗമായാണ് ഗ്രാമപഞ്ചായത്ത് ക്യാമറകളും ലൈറ്റുകളും പുതുതായി സ്ഥാപിക്കുന്നത്.
ഇവയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായും ഉടന്‍ സ്ഥാപിക്കുമെന്നും ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."