HOME
DETAILS

ബി.ജെ.പി നടത്തുന്നത് തന്ത്രപരമായ പ്രചാരണം; പണവും ഒഴുക്കുന്നു

  
backup
April 12 2019 | 18:04 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4

 

തിരുവനന്തപുരം: കേരളത്തില്‍ മുന്‍പ് നടന്ന തെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടി മനസിലാക്കി തന്ത്രപൂര്‍വമായ പ്രചാരണമാണ് സംഘ്പരിവാര്‍ നേതൃത്വത്തില്‍ ഇത്തവണ നടത്തുന്നത്. വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന മണ്ഡലങ്ങളിലാണ് ഇത്തരത്തില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പ്രചാരണം. അതിനു പുറമേ മണ്ഡലങ്ങളിലേക്ക് ആവശ്യമായ പണവും വേണ്ടുവോളം എത്തിക്കുന്നുണ്ട്.


ആദ്യഘട്ടമെന്ന നിലയില്‍ ഓരോ ബൂത്തിലേക്കും 21,000 രൂപ വീതം നല്‍കിക്കഴിഞ്ഞു. അടുത്തഘട്ടം പണം ഉടന്‍ എത്തുമെന്ന് അറിയിച്ചിട്ടുമുണ്ട്. ബൂത്തുകളിലേക്കു തന്നെ പണം എത്തുന്നു എന്ന് ഉറപ്പാക്കുന്ന തരത്തില്‍ ഈ സംവിധാനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് ആര്‍.എസ്.എസിന്റെ നേതൃത്വത്തിലാണ്.


തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് മണ്ഡലങ്ങളില്‍ ജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. അതുകൊണ്ടുതന്നെ ഈ മൂന്നു മണ്ഡലങ്ങളും കേന്ദ്രീകരിച്ച് ശക്തമായ നിശബ്ദ പ്രവര്‍ത്തനമാണ് സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്നത്. മുന്‍കാലങ്ങളിലെപ്പോലെ നാടിളക്കിയുള്ള പ്രചാരണം നടത്തുകയും ബി.ജെ.പി സ്ഥാനാര്‍ഥി വിജയിക്കാന്‍ പോകുന്നു എന്ന പ്രതീതി ഉണ്ടാകുകയും ചെയ്താല്‍ എല്‍.ഡി.എഫും യു.ഡി.എഫും പരസ്പരം വോട്ട് മറിച്ചേക്കുമെന്ന ഭയമാണ് ബി.ജെ.പിയെ പ്രചാരണ തന്ത്രം മാറ്റുന്നതിന് പ്രേരിപ്പിച്ചത്.


തിരുവനന്തപുരത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ പിന്നിലായിപ്പോയ കോവളം, പാറശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളില്‍ മുന്നിലെത്താന്‍ വി.എസ്.ഡി.പി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരനെയാണ് ബി.ജെ.പി ഉപയോഗിക്കുന്നത്. മാത്രമല്ല തീരമേഖലയില്‍ കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമനെ പങ്കെടുപ്പിച്ച് റോഡ് ഷോ നടത്താനും ബി.ജെ.പി ആലോചിക്കുന്നു. പത്തനംതിട്ടയില്‍ ഹിന്ദു വോട്ടുകള്‍ മാത്രം വാങ്ങി ജയിക്കാനാവില്ലെന്നു കണ്ടാണ് പി.സി ജോര്‍ജിന്റെ ജനപക്ഷത്തെ ഒപ്പംകൂട്ടിയത്. ഇതിലൂടെ ക്രിസ്ത്യന്‍ വോട്ടുകളാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.
ഈ മൂന്നു മണ്ഡലങ്ങളിലും 10 വോട്ടര്‍മാരെ വീതം സ്വാധീനിക്കാന്‍ കഴിയുന്ന 1000 പേരുടെ വീതം പട്ടിക സംഘ്പരിവാര്‍ തയാറാക്കിയിട്ടുണ്ട്. ഇവരെക്കൊണ്ട് മറ്റു മുന്നണികള്‍ക്ക് കാലാകാലങ്ങളില്‍ വോട്ട് ചെയ്തുകൊണ്ടിരിക്കുന്ന 10 പേരുടെ വോട്ട് ബി.ജെ.പിയില്‍ എത്തിക്കാനായി നേരിട്ടും ഫോണിലൂടെയും ബന്ധപ്പെടുന്നുമുണ്ട്. ഇതിനു പുറമെ ഓരോ മണ്ഡലത്തിലെയും പരിവാര്‍ സംഘടനകളെയും ബി.ജെ.പിയുടെ അഭിഭാഷക, വിദ്യാര്‍ഥി, അധ്യാപക സംഘടനകളെയും വിളിച്ചുകൂട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുമുണ്ട്. ഇത്തരത്തില്‍ 24 മണിക്കൂറും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുകയാണ് ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago