അമിത്ഷാ കേരളത്തിലെ ജനങ്ങളോട് മാപ്പുപറയേണ്ടി വരും: ഉമ്മന്‍ചാണ്ടി
കല്‍പ്പറ്റ: ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ കേരളത്തിലെ ജനങ്ങളോട് മാപ്പു പറയേണ്ടിവരുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. അമിത് ഷായുടെ പാകിസ്താന്‍ പരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗിന്റെ മതേതര നിലപാടുകള്‍ എല്ലാവര്‍ക്കും അറിയുന്നതാണ്. മതസൗഹാര്‍ദത്തിനു വേണ്ടി ലീഗ് നല്‍കിയ സംഭാവനകള്‍ ആര്‍ക്കും തള്ളിക്കളയാനാവില്ല. ആദിവാസികളടക്കമുള്ള എല്ലാവിഭാഗത്തിലുംപെട്ട ജനങ്ങള്‍ ഒരുമയോടെ ജീവിക്കുന്ന സ്ഥലമാണ് വയനാട്.
ആദിവാസിവിഭാഗത്തില്‍പെട്ട കുട്ടിക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് ലഭിച്ചപ്പോള്‍ എല്ലാവരും ഒരുപോലെയാണ് അതാഘോഷിച്ചത്.
അമിത് ഷാ ഇത്തരം മണ്ടത്തരങ്ങള്‍ പറഞ്ഞ് കേരളത്തെ, പ്രത്യേകിച്ച് വയനാടിനെയും അപമാനിച്ചതിന് മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മാപ്പു പറയേണ്ടിവരും. കേരളത്തില്‍ ഒരിടത്തും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് പരാതികളില്ല. പരാതികളുണ്ടെന്ന് പറഞ്ഞ് വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ സ്ഥാനാര്‍ഥികള്‍ അതു നിഷേധിച്ച കാര്യം വാര്‍ത്തയാക്കിയില്ല. കേരളത്തില്‍ 20 സീറ്റുകളിലും യു.ഡി.എഫ് വിജയിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."