എന്‍.ഐ.എ സെക്രട്ടറിയേറ്റിലേക്ക് എത്തിയത് അപമാനകരം: ചോദ്യം ചെയ്യാനെത്തും മുന്‍പ് മുഖ്യമന്ത്രി മാന്യമായി രാജിവെക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണവിധേയരെ സംരക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നും അസാധാരണ കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്‍.ഐ.എ സെക്രട്ടറിയേറ്റിലേക്കെത്തിയത് അപമാനമാണ്. ഇന്ത്യയില്‍ ഇതുവരെ ഇങ്ങനെ സംഭവിച്ചിട്ടില്ല', മുഖ്യമന്ത്രിയ്ക്ക് മാന്യമായി രാജിവെക്കാനുള്ള അവസാന അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
എല്‍.ഡി.എഫിലെ കക്ഷികള്‍ എന്താണ് വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.മൂന്നരക്കോടി ജനങ്ങളും അപമാനിക്കപ്പെട്ടു. മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടേ രാജിവക്കൂ എന്ന നിലപാട് പാടില്ല. മാന്യമായി രാജി വച്ച് ഒഴിയാന്‍ പിണറായി വിജയന് തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."